കാബൂളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് വിമാനങ്ങള്‍ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് പ്രതിദിനം രണ്ട് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചു. ആഗസ്റ്റ് 15ാണ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത്. അന്നുമുതല്‍ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം യുഎസ് സുരക്ഷാ സേനക്കായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും 300ലധികം ഇന്ത്യന്‍ പൗരന്മാരുണ്ട്. ദുഷാന്‍ബെ, തജിക്കിസ്താന്‍, ഖത്തര്‍ റൂട്ടുകളിലാണ്  ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്. ഏകദേശം 90 യാത്രക്കാരുമായി ഒരു എയര്‍ ഇന്ത്യ വിമാനം ഇന്നോ നാളെയോ ന്യൂഡല്‍ഹിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) അഫ്ഗാനിസ്ഥാനിലെ അംബാസഡറും എംബസി ജീവനക്കാരും ഉള്‍പ്പെടെ 120 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ പ്രത്യേക വിമാന സര്‍വീസ്  നടത്തിയിരുന്നു. കാബൂള്‍ എയര്‍പോര്‍ട്ട് കോംപ്ലക്‌സിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...