ഡൽഹി: 2050-ഓടെ ഇന്ത്യയിലെ പ്രായമായവരുടെ ജനസംഖ്യ ഇരട്ടിയാകുമെന്ന് യു.എൻ.എഫ്.പി.എ ഇന്ത്യ മേധാവി ആൻഡ്രിയ വോജ്‌നാർ. ആരോഗ്യ സംരക്ഷണം, പാർപ്പിടം, പെൻഷൻ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും അവർ പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കാനും ദാരിദ്ര്യത്തെ അഭിമുഖീകരിക്കാനും സാധ്യതയുള്ള പ്രായമായ സ്ത്രീകൾക്കായിരിക്കും ഇതിന്റെ ആവശ്യം കൂടുതലായി വരുക. പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ മുൻഗണന നൽകുന്ന പ്രധാന ജനസംഖ്യാ പ്രവണതകളെക്കുറിച്ച് വോജ്‌നാർ വിശദീകരിച്ചു. ഈ ജനസംഖ്യാ ട്രെന്റിൽ യുവജന ജനസംഖ്യ, പ്രായമാകുന്നവരുടെ ജനസംഖ്യ, നഗരവൽക്കരണം, കുടിയേറ്റം, കാലാവസ്ഥാ പ്രതിരോധം എന്നിവ ഉൾപ്പെടുന്നുണ്ട്. 2050 ആകുമ്പോഴേക്കും 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ എണ്ണം 346 ദശലക്ഷമായി ഉയരുമെന്ന് വോജ്നാർ പറഞ്ഞു. 10നും 19നും ഇടയിൽ പ്രായമുള്ള 252 ദശലക്ഷം ആളുകൾ രാജ്യത്തുണ്ടെന്ന് അവർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.