പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങൾ ; അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ എം.വി എംപ്രസ് സർവീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായ സൗകര്യങ്ങളുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ‘എം.വി എംപ്രസ്’ സർവീസുകൾ ആരംഭിച്ചു. ചെന്നൈക്കും ശ്രീലങ്കയ്ക്കും ഇടയിലാണ് ഇവ സർവീസ് നടത്തുക. കേന്ദ്ര തുറമുഖ- ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഇതിനോടൊപ്പം ചെന്നൈ തുറമുഖത്ത് ഒരുക്കിയ അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം ടെർമിനലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 17.21 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്.

ശ്രീലങ്കയിലെ മനോഹരമായ ദ്വീപുകളും പുരാതന ബുദ്ധ ക്ഷേത്രങ്ങളും കാണാൻ ആഗ്രഹിക്കുന്നവർക്ക് എം.വി എംപ്രസിൽ യാത്ര ചെയ്യാവുന്നതാണ്. ശ്രീലങ്കയിലെ ഹമ്പൻതോട്ട, ട്രിങ്കോമാലി, കങ്കേശൻതുറൈ ഇനി മൂന്ന് തുറമുഖങ്ങളെ എം.വി എംപ്രസ് ബന്ധിപ്പിക്കുന്നുണ്ട്. 2 മുതൽ 5 രാത്രി വരെ നീളുന്ന ടൂർ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. യാത്രാനിരക്ക് 85,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ്. ഒട്ടനവധി ആഡംബര സൗകര്യങ്ങൾ ഈ കപ്പലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധയിനം ഭക്ഷണങ്ങളും ഓൺ ബോർഡ് ഷോപ്പിംഗ് സൗകര്യവും കപ്പലിനുള്ളിൽ ലഭ്യമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...