മഴയത്ത് ക്യാമറയുടെ കാഴ്ച മങ്ങി ; പിഴയിൽ നിന്ന് ഒഴിവായി വാഹനങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമ ലംഘനം പിടികൂടാൻ റോഡുകളിൽ സ്ഥാപിച്ച ക്യാമറക്കണ്ണിനു കനത്ത മഴ തടസ്സം നിന്നതിനാൽ പല വാഹനങ്ങൾക്കും പിടി വീഴാതെ ‘രക്ഷപ്പെട്ടു’. ജില്ലയിലെ 63 ക്യാമറകളിൽ നഗരപരിധിയിലെ ചില ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാതെയായി. വാഹനത്തിന്റെ നമ്പർ തെളിയാതെ വന്നതിലാണ് പല വാഹനങ്ങളും പിഴയിൽനിന്നു രക്ഷപ്പെട്ടത്. ക്യാമറ ഘടിപ്പിച്ചതിലുള്ള തകരാറാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.പതിഞ്ഞ ചിത്രങ്ങൾ തിരുവനന്തപുരം സെൻട്രൽ സെർവറിൽ എത്തുകയും തുടർന്ന് ജില്ലാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയുമാണ്. ഇത്തരം ദൃശ്യങ്ങളിൽ വ്യക്തത ഉള്ളവ മാത്രമാണ് നടപടിക്കായി നോട്ടിസ് അയയ്ക്കുന്നത്.

നിയമലംഘനങ്ങളിൽ കൂടുതലും നാലുചക്ര വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയാണ്. ഇതിൽ സർക്കാർ വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിൽ കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊടുവള്ളി മേഖലയിലാണ്.ഇതിൽ എംഎൽഎയുടെ ഒരു കാറും ഉൾപ്പെടും. എംഎൽഎയുടെ ബോർഡ് ഉണ്ടെങ്കിലും നമ്പർ പരിശോധിച്ചതിൽ എംഎൽഎയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നു വ്യക്തമായി. കഴിഞ്ഞ 4 ദിവസത്തിനിടയിൽ ജില്ലയിൽ 1076 പേർക്ക് നടപടിക്കായി നോട്ടിസ് നൽകി. ഈ വാഹന ഉടമകൾ 14 ദിവസത്തിനകം പിഴ ഓൺലൈനായി അടയ്ക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...