പാക് ഡ്രോണുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ; ഇന്ത്യയുടേത് പറക്കുന്നത് മരുന്നുകളുമായി : കേന്ദ്രമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാകിസ്താന്റെ ഡ്രോണുകൾ സ്ഫോടക വസ്തുക്കളുമായി പറക്കുമ്പോൾ ഇന്ത്യയുടെ ഡ്രോണുകൾ കോവിഡിനെ ചെറുക്കാനുള്ള വാക്സിനുകളും മരുന്നുകളുമാണ് വിതരണം ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. ഇന്ത്യ സമാധാന സന്ദേശം പ്രചരിപ്പിക്കുമ്പോൾ ആ സമാധാനം നശിപ്പിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഉൾപ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കോവിഡ് വാക്സിനുകളും അത്യാവശ്യ മരുന്നുകളും എത്തിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണിനെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജമ്മു കശ്മീരിലെ മാർഹിലെ രാജ്യാന്തര അതിർത്തിക്ക് സമീപം മരുന്ന് എത്തിക്കുകയായിരുന്നു ഈ ഡ്രോണിന്റെ ആദ്യ ദൗത്യം. അവിടെ കോവിഡ് വാക്സിന്റെ 50 വയലുകൾ എത്തിച്ചെന്നും ജിതേന്ദ്ര സിങ്ങ് വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ബംഗളൂരുവിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയിൽ റിസേർച്ചിന്റെ നേതൃത്വത്തിലാണ് ഈ ഒക്റ്റാകോപ്റ്റർ ഡ്രോൺ വികസിപ്പിച്ചെടുത്തത്. 10 കിലോഗ്രാം ഭാരവുമായി 20 കിലോമീറ്ററോളം പറക്കാൻ ഈ ഡ്രോണിന് കഴിയും. മണിക്കൂറിൽ 36 കിലോമീറ്ററാണ് ഇതിന്റെ വേഗത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...