ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന സമുദ്രപേടകം വെറ്റ് ടെസ്റ്റിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന സമുദ്രപേടകം വെറ്റ് ടെസ്റ്റിനൊരുങ്ങുന്നു. സമുദ്രത്തിനടിയിലെ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഈ ജലപേടകത്തിന്റെ പ്രകടനം വിലയിരുത്തുകയാണ് ലക്ഷ്യം. ഒക്ടോബര്‍ അവസാനമോ നവംബര്‍ തുടക്കത്തിലോ വെറ്റ് ടെസ്റ്റ് നടത്തുമെന്ന് എര്‍ത്ത് സയന്‍സസ് മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍ വ്യക്തമാക്കി. മത്സ്യ 6000 പേടകത്തിലെ ഉപകരണങ്ങളും മറ്റ് അനുബന്ധഭാഗങ്ങളും ഘടിപ്പിച്ചുകഴിഞ്ഞു. വെറ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കപ്പലിന്റെ അടിഭാഗത്ത് സ്ഥാപിക്കുന്ന ചില ഭാഗങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മിഷന്‍ സമുദ്രയാന്‍
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന സമുദ്രപേടകത്തില്‍ മൂന്നു പേരെ കടലിന്റെ 6000 മീറ്റര്‍ താഴെയെത്തിക്കുകയാണ് സമുദ്രയാന്റെ ലക്ഷ്യം. സമുദ്ര പര്യവേക്ഷണം, സമുദ്രവിഭവങ്ങളെ കുറിച്ച് പഠിക്കുക, കടലിന്നടിയിലെ ജൈവവൈവിധ്യം വിലയിരുത്തുക തുടങ്ങിയവയാണ് സമുദ്രയാന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. വിഭവങ്ങള്‍ക്കായി ആഴക്കടല്‍ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടല്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടല്‍ ദൗത്യം രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിതനിലവാരം, തൊഴില്‍, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച ബ്ലൂ എക്കോണമി(സമുദ്ര സമ്പദ്ഘടന) നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമാണ് പദ്ധതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...