മാഗ്നസ് കാൾസണെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ വിദിത് ഗുജ്‌റാത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസണെ അട്ടിമറിച്ച് ഇന്ത്യൻ താരം വിദിത് ഗുജ്‌റാത്തി. പ്രോ ചെസ് ലീഗിൽ കാനഡ ചെസ് ബ്രാഹ്‌സിന് വേണ്ടി കളിക്കുന്ന കാൾസണെ ഇന്ത്യൻ യോഗീസ് താരമായ വിദിത് മുട്ടുകുത്തിക്കുക ആയിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് നടന്ന മത്സരത്തിൽ ലോക ഒന്നാം നമ്പർ കാൾസന്‍റെ പിഴവ് മുതലെടുത്ത ഗുജ്‌റാത്തി അതിൽ പിടിച്ചുകയറിയാണ് വിജയം കൊയ്‌തത്.

ലോകമെമ്പാടുമുള്ള ടീമുകൾക്കായുള്ള ഓൺലൈൻ ടൂർണമെന്റായ പ്രോ ചെസ് ലീഗിൽ കാനഡ ചെസ്ബ്രാഹ്‌സിന് വേണ്ടി മത്സരിക്കുകയായിരുന്നു കാൾസൺ. 150,000 ഡോളർ സമ്മാനത്തുകയായുള്ള ടൂർണമെന്റിൽ 16 ടീമുകൾ റാപ്പിഡ് ഗെയിമുകളിൽ മത്സരിക്കുന്നു. കരുത്തനായ തന്‍റെ എതിരാളി വരുത്തിയ പിഴവ് മുതലെടുത്താണ് ഗുജ്റാത്തി കാൾസണെതിരെ കന്നി ജയം ആഘോഷിച്ചത്.

28കാരനായ ഗുജറാത്തി സഹ ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർമാരായ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ്, അർജുൻ എറിഗൈസി എന്നിവർക്കൊപ്പം കാൾസണെ തോൽപിച്ചവരുടെ എലൈറ്റ് പട്ടികയിലേക്ക് ഇതോടെ എത്തിപ്പെട്ടു. മറ്റ് മൂന്ന് താരങ്ങളും കഴിഞ്ഞ വർഷം വിവിധ ടൂർണമെന്റുകളിലായി കാൾസണെതിരെ ജയം സ്വന്തമാക്കിയവരാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...

പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

0
കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന...

കോൺഗ്രസിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം : കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി...