ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വില്‍പ്പനയ്ക്ക് ; ഐപിഒ അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വിപണിയിലേക്ക്. എന്‍.ടി.പി.സി യുടെ കീഴിലുളള എന്‍.ടി.പി.സി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡും (എന്‍വിവിഎന്‍) എന്‍.ടി.പി.സി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡും (എന്‍ടിപിസിആര്‍ഇഎല്‍) മാണ് ഐ.പി.ഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) തയ്യാറെടുക്കുന്നത്.

എന്‍.ടി.പി.സി യുടെ കീഴില്‍ ഊര്‍ജ വിപണനത്തിനുളള കമ്പനിയാണ് എന്‍.വി.വി.എന്‍. സൗരോര്‍ജ ഉല്‍പ്പാദന രംഗത്തെ പൊതുമേഖല കമ്പനിയാണ് എന്‍.ടി.പി.സി.ആര്‍.ഇ.എല്‍. ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.ഒയ്ക്ക് മുന്നോടി എന്ന നിലയില്‍ മര്‍ച്ചന്റ് ബാങ്കുകള്‍ പ്രാഥമിക അവതരണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചില്‍ 4.75 ജിഗാവാട്ട് ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്‍.ടി.പി.സി.ആര്‍.ഇ.എല്‍. 2032 ആകുന്നതോടെ പുനരുല്‍പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് 60 ജിഗാവാട്ട് ഊര്‍ജമാണ് എന്‍.ടി.പി.സി ലക്ഷ്യമിടുന്നത്. നിലവിലെ ഉല്‍പ്പാദനം നാല് ജിഗാവാട്ട് മാത്രമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...