കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന. അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി. ഇന്നലെ രാത്രി 10.30 ഓടെയാണ് കെ സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന് പുലർച്ചയോടെ ഡൽഹിയിലേക്ക് തിരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് മത്സരിക്കുന്നത് സണ്ണി ജോസഫാണ്. എൽഡിഎഫിന്റെ സ്ഥാനാർഥിയായി കെ കെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് പേരാവൂരിൽ നടക്കുക. സ്ഥാനാർഥി പൂർണസമയവും മണ്ഡലത്തിൽ ഇല്ലെങ്കിൽ അത് വിജയ പരാജയങ്ങളെ ബാധിച്ചേക്കും.

അതുകൊണ്ടുതന്നെ കെ പി സി സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് മണ്ഡലത്തിൽ മുഴുവൻ സമയവും പ്രവർത്തനം നടത്തുകയാണ്. ചെറിയ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് കഴിഞ്ഞതവണ പേരാവൂരിൽ വിജയിച്ചത്. സ്വാഭാവികമായും കുറച്ചധികം ശ്രദ്ധ മണ്ഡലത്തിൽ കൊടുത്തില്ലായെങ്കിൽ ഒരു പക്ഷെ കെ പി സി സി അധ്യക്ഷൻ മണ്ഡലത്തിൽ തോൽകാനുള്ള സാധ്യതയും ഉണ്ട്. സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തിൽ കേന്ദ്രീകരിക്കാനുള്ള സമയം അനുവദിച്ചതോടെയാണ് താത്കാലികമായി കെ പി സി സിയ്ക്ക് അധ്യക്ഷനെ വേണമെന്ന ആലോചനയിലേക്ക് നേത്യത്വം എത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...