നിതീഷ്കുമാർ കളം മാറ്റത്തിനൊരുങ്ങുന്നുവെന്ന് സൂചന ; ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കേന്ദ്രമന്ത്രിയായേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എൻഡിഎ വിജയിച്ചാൽ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തം. മോദിക്ക് ഹാട്രിക് വിജയമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ അടുത്ത കളംമാറ്റത്തിനൊരുങ്ങുന്നുവെന്നാണ് സൂചനകൾ. ബിഹാറിൽ 2015 മുതൽ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാർ രാജിവച്ച് മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് കൈമാറുമെന്നും മൂന്നാം മോദി സർക്കാറിൽ കേന്ദ്രമന്ത്രിയാകാനും ഒരുക്കങ്ങൾ തുടങ്ങിയെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഡല്‍ഹിയിലെത്തിയ നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിർന്ന ബിജെപി നേതാക്കളെയും കണ്ട് ചർച്ചകൾ നടത്തി.

അതേസമയം ചികിത്സാ ആവശ്യങ്ങൾക്കായാണ് നിതീഷ് ഡല്‍ഹിയിലെത്തിയതെന്നാണ് ജെഡിയു വൃത്തങ്ങൾ പറയുന്നത്. 40 സീറ്റുകളുള്ള ബിഹാറിൽ ഇത്തവണ 29 മുതൽ 33 സീറ്റുകൾ വരെ ബിജെപിയും ജെഡിയുവും അടങ്ങുന്ന എൻഡിഎ സഖ്യം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. അടുത്ത വർഷം സപ്തംബറിലാണ് ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ഒഡീഷയിൽ തൂക്കു നിയമസഭയ്ക്ക് സാധ്യതയെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയെ അധികാരത്തിൽനിന്നും അകറ്റി നിർത്താൻ കോൺ​ഗ്രസ് ശ്രമം തുടങ്ങിയത്. നവീൻ പട്നായിക്കിനെ പിന്തുണയ്ക്കുന്നതിൽ തടസമില്ല, ബിജെഡി സഹായം തേടിയാൽ ആലോചിക്കുമെന്നും കോൺ​ഗ്രസ് നേതാക്കക്കൾ വ്യക്തമാക്കി. 147 നിയമസഭാ സീറ്റുള്ള ഒഡീഷയിൽ ബിജെപിക്കും ബിജെഡിക്കും 62 മുതൽ 80 സീറ്റുകൾക്കിടയിൽ കിട്ടും എന്നാണ് എക്സിറ്റ് പോൾ പ്രവചനം. കോൺ​ഗ്രസിന് 5 മുതൽ 8 വരെസീറ്റുകളാണ് പ്രവചിച്ചത്. കൂടുതൽ സീറ്റുകൾ ബിജെഡിക്ക് കിട്ടിയാൽ നവീൻ പട്നായിക്കിനെ പിന്തുണയ്ക്കാൻ ബിജെപി തയ്യാറാകാനുള്ള സാധ്യതയും തള്ളാനാകില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന് വെച്ചൂച്ചിറ സര്‍ക്കാര്‍...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...