പലവട്ടം പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലമുണ്ടാകാതെ തിരുവല്ലയിലെ റെയിൽവേ അടിപ്പാതകൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പലവട്ടം പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലമുണ്ടാകാതെ തിരുവല്ലയിലെ റെയിൽവേ അടിപ്പാതകൾ. മഴക്കാലം എത്തിയതോടെ കുറ്റൂർ, ഇരുവെള്ളിപ്പറ അടിപ്പാതകൾ ഇത്തവണയും വെള്ളക്കെട്ടിലായി. രണ്ട് പാതകളും താത്കാലികമായി അടച്ചു. ഗതാഗതത്തിരക്കേറിയതും എം.സി. റോഡിനെയും ടി.കെ. റോഡിനെയും ബന്ധിപ്പിക്കുന്നതുമായ പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ- മനക്കച്ചിറ റോഡിലെയും തിരുമൂലപുരം – കറ്റോട് റോഡിലെയും അടിപ്പാതകളാണിവ. ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കോടികൾ മുടക്കി പുതിയ പരീക്ഷണരീതിയാണ് അടിപ്പാതയിൽ നടപ്പിലാക്കിയത്. പത്തുവർഷം മുമ്പായിരുന്നു ഇത്.

പുറത്ത് ബോക്‌സുകൾ നിർമിച്ച് നിർദിഷ്ട പാതയിലേക്ക് ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തള്ളിക്കയറ്റുന്ന രീതിയാണ് അവലംബിച്ചത്. തള്ളുന്ന വേളയിൽ ആദ്യ ബോക്‌സ് താഴ്ന്നുപോകുന്നത് കണ്ട് തള്ളിക്കയറ്റുന്ന പരിപാടി അവസാനിപ്പിക്കുകയും താഴ്ന്നഭാഗത്തിന് ക്രമാനുസരണമായി പുതിയ ബോക്‌സ് നിർമിക്കുകയും ഉണ്ടായി. താഴ്ന്നഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് പാതയിലെ പ്രധാനപ്രശ്‌നം. വെള്ളക്കെട്ടിൽപ്പെടുന്ന വാഹനങ്ങൾ കേടാവുന്നതും ഗതാഗതം സ്തംഭിക്കുന്നതും മഴക്കാലത്ത് നിത്യക്കാഴ്ച. അന്ന് റെയിൽവേയ്ക്ക് ഉണ്ടായ അപാകം പരിഹരിക്കുന്നതിനായി എല്ലാവർഷവും ലക്ഷക്കണക്കിന് രൂപ മുടക്കി നവീകരണം നടത്തുമെങ്കിലും പൂർണഫലമില്ല. കുറ്റൂർ അടിപ്പാതയിൽ നടത്തിയ നവീകരണം പാളിച്ചമൂലം ഉറവകളിലൂടെ ജലം അടിപ്പാതയിലേക്ക് തള്ളി കയറുകയാണ്. അടിപ്പാതയിലെ റോഡിലെ കോൺക്രീറ്റ് ഇളകി വീണ്ടും കമ്പി തെളിഞ്ഞിരിക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...