ഇൻഡി​ഗോ വിമാനം വൈകി ; വ്യാപക പ്രതിഷേധം, പിന്നാലെ ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇൻഡി​ഗോ വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് വിമാനത്തിന് സമീപം ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാർ. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ​ഗോവ-ഡൽഹി വിമാനത്തിലെ യാത്രക്കാരാണ് ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. 12 മണിക്കൂർ വൈകിയ വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവിട്ടെന്നും യാത്രക്കാർ എക്സിൽ കുറിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. കടന്ന മൂടൽമഞ്ഞ് കീരണം ഡൽഹിയിലേക്കുള്ള വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.

യാത്രക്കാരോട് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി. വിമാനങ്ങൾ അനിശ്ചിതമായി വൈകിയതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ സ്ഥിതി​ഗതികൾ നിയന്ത്രണാതീതമായി. നൂറുകണക്കിന് യാത്രക്കാർ വിമാനക്കമ്പനികളോട് വൈകുന്നതിന്റെ കാരണമന്വേഷിച്ച് കൂട്ടമായെത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് കാരണം സർവീസുകൾ തടസ്സപ്പെടുത്തിയതിൽ ഖേദിക്കുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....