ടിക്കറ്റിന് അധിക വില ഈടാക്കി ; ഇൻഡിഗോ നഷ്ടപരിഹാരം നൽകണമെന്ന് വിധി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ടിക്കറ്റിന് അധിക വില ഈടാക്കിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. യാത്രക്കാർക്ക് ന്യായമായ നഷ്ട‌പരിഹാരം നൽകണമെന്നാണ് വിധി. അഞ്ചു മാസം മുമ്പ് ബുക്ക് ചെയ്തു വാങ്ങിയ ടിക്കറ്റിന് യാത്ര പുറപ്പെടുന്നതിന്റെ അടുത്ത ദിവസങ്ങളിൽ വിറ്റ ടിക്കറ്റ് വിലയേക്കാളും വൻ തുക ഈടാക്കിയതാണ് തിരിച്ചടിയായത്. ഇൻഡിഗോ കമ്പനി, യാത്രക്കാർക്ക് അധികമായി ഈടാക്കിയ സംഖ്യയും നഷ്ട‌പരിഹാരവും കോടതിച്ചെലവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചു.2022 ഡിസംബർ 16ന് ദോഹയിൽ നടന്ന ലോകകപ്പ് ഫുട്‌ബാൾ മത്സരം കാണാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂരിലെ അഡ്വ. കെ.എൽ. അബ്ദുൽ സലാം, അഡ്വ. മുഹമ്മദ് സയ്യിദ് ഖുതുബ്, മാസിയ അബ്ദുൽ സലാം, ഗുൽബുദ്ദീൻ ഇഖ്‌മത്യാർ എന്നിവർ നൽകിയ പരാതിയിലാണ് ഉത്തരവ്. വലിയ ഇളവ് കിട്ടുമെന്നതിനാലാണ് പരാതിക്കാർ ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്തത്. എന്നാൽ, യാത്രചെയ്ത ദിവസം ഇതേ വിമാനത്തിൽ ദോഹയിലേക്കും തിരിച്ച് നാട്ടിലേക്കും യാത്ര ചെയ്തവരിൽ നിന്നുമാണ് തങ്ങൾ കൊടുത്ത ടിക്കറ്റ് നിരക്കിനെക്കാളും വളരെ കുറവ് സംഖ്യ മാത്രമാണ് പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരോട് വിമാന കമ്പനി ഈടാക്കിയിട്ടുള്ളൂവെന്ന് മനസ്സിലായത്.ഇത് വഞ്ചനയും അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും പരാതിക്കാർ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, 1,12,000 രൂപ അധികമായി ഈടാക്കിയതായി കണ്ടെത്തിയിരുന്നു. ഈ തുകയും നഷ്ട പരിഹാരമായി 1,00,000 രൂപയും കോടതച്ചെലവായി 10,000 രൂപയും കൂടി ആകെ 2,22,000 ഒരു മാസത്തിനകം പരാതിക്കാർക്ക് വിമാന കമ്പനിയും ട്രാവൽ ഏജന്റും കൂടി നൽകണ മെന്നാണ് വിധി. അല്ലാത്ത പക്ഷം 2,12,000 രൂപയ്ക്ക് ഒമ്പത് ശതമാനം വാർഷിക പലിശ നൽകണമെന്നും രവി സുഷ, പ്രസിഡന്റ് മോളി കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവർ അംഗങ്ങളായ കണ്ണൂർ ജില്ല ഉപഭോക്തൃ കോടതി വിധിയിലുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....