യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡി​ഗോ വിമാന സർവീസുകൾ ; സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡി​ഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. ദില്ലിയടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. രണ്ട് ദിവസമായി മുന്നൂറിലധികം സർവീസുകൾ ഇൻഡി​ഗോ റദ്ദാക്കിയിരുന്നു. പല വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു.

ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത് മറ്റ് കമ്പനികളുടെ സർവീസിനെയും ബാധിച്ചു. അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങളും യാത്രക്കാരുടെ എണ്ണം കാര്യമായി കൂടിയതുമാണ് ഇൻഡിഗോ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതാണ് പ്രശ്നമെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ആകെ 1232 സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

നവംബർ മുതൽ പുതിയ നിയമപ്രകാരമാണ് വിമാന കമ്പനികളുടെ പ്രവർത്തനം. ജീവനക്കാർക്ക് കൂടുതൽ വിശ്രമം അടക്കം അനുവദിക്കുന്നതാണിത്. ഇത് അട്ടിമറിക്കാനുള്ള കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് സ്വകാര്യ വിമാന കമ്പനികളിലെ പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻഡി​ഗോ അധികൃതർ ഇന്ന് ഡിജിസിഎ ആസ്ഥാനത്തെത്തി വിശദീകരണം നൽകി. സമൂഹമാധ്യമങ്ങളിലും കമ്പനിക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...