എല്ലാ ദിവസവും സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ ; സര്‍വീസ് മേയ് 9 മുതല്‍

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നു. വേനലവധിക്കാലത്ത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് സര്‍വീസ്. മേയ് 9 മുതലാണ് ഇന്‍ഡിഗോ അബുദാബി – കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും നോണ്‍ സ്റ്റോപ്പ് വിമാനങ്ങള്‍ അബുദാബി – കണ്ണൂര്‍ സെക്ടറില്‍ സര്‍വീസ് നടത്തും. കണ്ണൂരില്‍ നിന്ന് അര്‍ധരാത്രി 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 3.45ന് പുറപ്പെടുന്ന വിമാനം രാവിലെ 8.40ന് കണ്ണൂരിലെത്തും. ഈ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഇന്‍ഡിഗോയുടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 56 ആകും. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയെ ഈ സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം ഇരട്ടിയായാണ് വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ് നിലവില്‍ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം – ക്വലാലമ്പൂര്‍ സര്‍വീസുള്ളത്. ഇത് ആഴ്ചയില്‍ നാല് സര്‍വീസുകളാക്കി വര്‍ദ്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2024 ഏപ്രില്‍ രണ്ടാം തീയ്യതി മുതല്‍ അധിക സര്‍വീസുകള്‍ പ്രാബല്യത്തില്‍ വരും. ചൊവ്വ, ശനി ദിവസങ്ങളില്‍ വിമാനം രാത്രി 12:30ന് തിരുവനന്തപുരത്ത് എത്തി പുലര്‍ച്ചെ 1:20ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടും. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 12:01നാണ് തിരുവനന്തപുരത്ത് നിന്ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...