Sunday, May 5, 2024 5:36 pm

ആ​ഗോ​ള വ്യാ​പാ​ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​യും സ്മ​ര​ണ​യി​ല്‍ അ​ഞ്ചു​തെ​ങ്ങ് കോ​ട്ട

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍ : അ​ധി​നി​വേ​ശ​ങ്ങ​ളു​ടെ​യും ആ​ഗോ​ള വ്യാ​പാ​ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​യും സ്മ​ര​ണ​യി​ലാ​ണ് 75ാം സ്വാ​ത​ന്ത്യ വാ​ര്‍​ഷി​ക വേ​ള​യി​ല്‍ അ​ഞ്ചു​തെ​ങ്ങ് കോ​ട്ട. വൈ​ദേ​ശി​ക അ​ധി​നി​വേ​ശ ശ​ക്തി​ക​ളു​ടെ കേ​ന്ദ്ര​വും അ​വ​ര്‍​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ സ​ങ്കേ​ത​വും ആ​യി​രു​ന്നു അ​ഞ്ചു​തെ​ങ്ങ്. ഇ​ന്ത്യ​യി​ല്‍ ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി​യ ക​ര്‍​ണാ​ട്ടി​ക് യു​ദ്ധ​ങ്ങ​ള്‍​ക്കും 1757 ലെ ​പ്ലാ​സി യു​ദ്ധ​ത്തി​നും 1857ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​നും ഏ​റെ മുമ്പ് അ​ധി​നി​വേ​ശ​ക​ര്‍​ക്കെ​തി​രെ പൊ​രു​തി​യ ജ​ന​ത​യാ​ണ് അ​ഞ്ചു​തെ​ങ്ങ് എ​ന്ന തീ​ര​ദേ​ശ ഗ്രാ​മ​ത്തി​ലു​ള്ള​ത്.

കാ​യ​ലി​ലൂ​ടെ വ​ഞ്ചി വ​ഴി കു​രു​മു​ള​ക് എ​ത്തി​ച്ച്‌​ ക​പ്പ​ലി​ല്‍ ക​യ​റ്റി അ​യ​ക്കാ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഡ​ച്ചു​കാ​രും പോ​ര്‍​ച്ച്ഗീ​സു​കാ​രും ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​രി​ല്‍​നി​ന്നും മാ​ന്യ​മാ​യ വി​ല കി​ട്ടു​ന്നി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കി​യ ആ​റ്റി​ങ്ങ​ല്‍ റാ​ണി ബ്രി​ട്ടീ​ഷ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​മാ​യി ക​രാ​ര്‍ ഉ​ണ്ടാ​ക്കി. 1673 ല്‍ ​അ​ന്ന​ത്തെ ആ​റ്റി​ങ്ങ​ല്‍ ത​മ്പു​രാ​ട്ടി ഉ​മ​യ​മ്മ റാ​ണി ബ്രി​ട്ടീ​ഷു​കാ​ര്‍​ക്ക് പ​ണ്ട​ക​ശാ​ല കെ​ട്ടി ക​ച്ച​വ​ടം ന​ട​ത്തു​വാ​ന്‍ അ​ഞ്ചു​തെ​ങ്ങി​ല്‍ ഭൂ​മി അ​നു​വ​ദി​ച്ചു. 1690 ല്‍ ​റാ​ണി​യു​ടെ അ​നു​മ​തി​യോ​ടെ പ​ണ്ട​ക​ശാ​ല കോ​ട്ട​യാ​യി മാ​റി.

എ​ട്ട് പീ​ര​ങ്കി​ക​ളും അ​നു​ബ​ന്ധ സൈ​നി​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി. ഇ​തി​നു ശേ​ഷ​മു​ള്ള ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം ജ​ന​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​വും ഏ​കാ​ധി​പ​ത്യ​ത്തി​ല്‍ ഉ​ള്ള​തും ആ​യി​രു​ന്നു. ഇ​തോ​ടെ അ​ഞ്ചു​തെ​ങ്ങ് ജ​ന​ത സം​ഘ​ടി​ച്ചു. 1697 ല്‍ ​ജ​ന​ക്കൂ​ട്ടം കോ​ട്ട​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. 1699ലും ​ഇ​തു​ണ്ടാ​യി. എ​ന്നാ​ല്‍ ശ​ക്ത​മാ​യ സൈ​നി​ക സം​വി​ധാ​ന​ത്തി​ല്‍ ഇ​തു പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് സൈ​നി​ക സം​വി​ധാ​നം അ​വ​ര്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തി. ഇ​തി​നെ തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന് കൊ​ണ്ടേ​യി​രു​ന്നു. 1721 ല്‍ ​ആ​സൂ​ത്രി​ത ക​ലാ​പ​മാ​യി ഇ​തു മാ​റി. 141 ബ്രി​ട്ടീ​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു.

ക​ലാ​പ​ത്തെ തു​ട​ര്‍​ന്ന് ആ​റ് മാ​സ​ക്കാ​ലം അ​ഞ്ചു​തെ​ങ്ങ് കോ​ട്ട ത​ദ്ദേ​ശീ​യ ജ​ന​ത ഉ​പ​രോ​ധി​ച്ചു. കൂ​ടു​ത​ല്‍ സൈ​നി​ക സം​വി​ധാ​നം എ​ത്തി​ച്ചാ​ണ് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി കോ​ട്ട മോ​ചി​പ്പി​ച്ച​ത്. രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​ത് വ​രെ​യും അ​ഞ്ചു​തെ​ങ്ങ് കേ​ന്ദ്രീ​ക​രി​ച്ച്‌ ജ​ന​ങ്ങ​ള്‍ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യും പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​വു​ക​യും ചെ​യ്തി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം മെയ് 7ന് ; ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തും

0
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ്...

പത്തനംതിട്ട ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

0
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി....

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...