ഇന്ദിരാഗാന്ധി ശക്തിയും ആര്‍ജ്ജവത്വവുമുള്ള നേതാവ് : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ദിരാഗാന്ധി അസാമാന്യ ധീരതയും ഇച്ഛാശക്തിയും ആര്‍ജ്ജവത്വവുമുള്ള നേതാവായിരുന്നു എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷികം, മുന്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിനം എന്നിവയോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനെതിരെ രണ്ട് യുദ്ധങ്ങള്‍ വിജയിക്കുകയും ഇന്ത്യയിലെ വിഘടനവാദികളെ അടിച്ചമര്‍ത്തുകയും ചെയ്തത് ഇന്ദിരാഗാന്ധിയുടെ ധീരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആണെന്നും ചേരിചേരാ രാഷ്ട്രങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ലോക നേതാവായി വളര്‍ന്ന മഹത്തായ വ്യക്തിത്വമായിരുന്നു അവരുടേതെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. വിഘടിച്ചു നിന്നിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുവാന്‍ ശക്തമായ നേതൃത്വം നല്‍കിയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മികച്ച ഭരണാധികാരിയായിരുന്നുവെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി എന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയും സര്‍ദാര്‍ വല്ലഭായി പട്ടേലും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ കാലാതീതമായി നിലനില്‍ക്കുമെന്നും അവരുടെ സ്മരണകള്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആവേശവുമായി തുടരുമെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ഡി.എന്‍. തൃദീപ്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ഷാം കുരുവിള, ജി. രഘുനാഥ്, രമാ ജോഗീന്ദര്‍, ജെറി മാത്യു സാ, ദീനാമ്മ റോയി, രജനി പ്രദീപ്, ശ്യാം എസ്. കോന്നി, എ.കെ. ലാലു, കെ.ജി. റെജി, തട്ടയില്‍ ഹരികുമാര്‍, നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...