കൂടിചേരലുകൾക്കും വിശ്രമത്തിനും ഇടമൊരുക്കി ആനത്താവളത്തിലെ അശോകവനം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സന്ദർശകരുടെ ഇഷ്ടപ്പെടുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് പൂത്തുലഞ്ഞു നിൽക്കുന്ന ഇവിടുത്തെ അശോകവനം. ടൂറിസം കേന്ദ്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായാണ് മ്യൂസിയത്തിന് സമീപം അശോക വനം സൃഷ്ടിച്ചത്. ഇരുപത്തിഅഞ്ചിൽ അധികം കൂട്ടമായി നിൽക്കുന്ന അശോക മരങ്ങൾക്ക് ഇടയിൽ തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ വിശ്രമിക്കുവാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾ അനവധിയാണ്. മാത്രമല്ല വനം വകുപ്പിന്റെ ക്ലാസ്സുകൾ, ചിത്ര രചന മത്സരങ്ങൾ തുടങ്ങി വിവിധ തരം പരിപാടികളും ഇവിടെ നടന്നു വരുന്നുണ്ട്. ശബ്ദകോലാഹലങ്ങളിൽ നിന്ന് എല്ലാം ഒഴിഞ്ഞു നിൽക്കുന്ന അശോക വനം ആരുടേയും മനസിന് ശാന്തത പകരുന്ന അന്തരീക്ഷവും സമ്മാനിക്കുന്നു.

ദുഃഖം അകറ്റുന്നത് എന്ന് അർഥം വരുന്ന അശോക മരത്തിന് ഒട്ടേറെ സവിശേഷതകളുമുണ്ട്. ശ്രീ ബുദ്ധനെ അമ്മ മായാ ദേവി പ്രസവിച്ചത് അശോക വൃക്ഷചുവട്ടിൽ ആണെന്നും സീതയെ അപഹരിച്ചു കൊണ്ടുപോയ രാവണൻ അശോകവനിയിൽ പാർപ്പിച്ചു എന്നും കാമ ദേവന്റെ പുഷ്പ ശരങ്ങളിൽ ഒന്നാണ് അശോക പൂവ് എന്ന് എല്ലാമുള്ള പുരാണങ്ങളും ഈ ആശോകമരങ്ങൾക്ക് ഇടയിൽ ബോർഡിൽ എഴുതിയ ലിഖിതങ്ങളും കാണാം. നട്ടുച്ചയ്ക്ക് പോലും തണുപ്പ് പ്രദാനം ചെയ്യുന്നതാണ് അശോക വൃക്ഷങ്ങളുടെ തണൽ. സ്ത്രീ രോഗങ്ങൾക്ക് ഉൾപ്പെടെ ഔഷധമായി ഉപയോഗിക്കാവുന്ന അശോകം ആയുർവേദത്തിലും ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.കൂടാതെ വിവിധ ഇനം ചിത്ര ശലഭങ്ങൾ, കിളികൾ, അണ്ണാൻ, പ്രാണികൾ ഇവയുടെ എല്ലാം ആവാസകേന്ദ്രം കൂടിയാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഈ അശോകവനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...