ഇന്ദിരാ ഗാന്ധി സ്മാരക ലൈബ്രറിയുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഡി.സി.സി ഓഫീസില്‍ ലൈബ്രറി ആരംഭിക്കുന്നു. ഇന്ദിരാഗാന്ധിയുടെ പേരില്‍ ആരംഭിക്കുന്ന ലൈബ്രറിക്ക്  പൊതുജനങ്ങളുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പുസ്തകങ്ങള്‍ കണ്ടെത്തുന്നത്. ആയിരത്തി അഞ്ഞൂറ് പുസ്തകങ്ങള്‍ ഇത്തരത്തില്‍ ജൂലൈ 31 ന് മുമ്പ് ശേഖരിക്കാനാണ് ഡി.സി.സി നിശ്ചയിച്ചിട്ടുള്ളതെന്നും ആഗസ്റ്റ് 20 ന് ലൈബ്രറി തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നല്‍കുന്ന രാഷ്ട്രീയ ഗ്രന്ഥങ്ങള്‍, ആത്മകഥകള്‍, കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മീയ പുസ്തകങ്ങള്‍ തുടങ്ങി എന്തും ഇവിടെ സ്വീകരിക്കും. ലൈബ്രറിക്കായി ഡി.സി.സി ഓഫീസിന് മുകളിലെ ഹാള്‍ തയ്യാറാക്കും. ജില്ലയിലെ സാഹിത്യകാരും കലാകാരന്മാരും പൂര്‍ണ്ണമായും ഇക്കാര്യത്തില്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡി.സി.സി വൈസ് പ്രസിഡന്‍റും മുന്‍ നഗരസഭാ ചെയര്‍മാനുമായ അഡ്വ. എ. സുരേഷ് കുമാറിനാണ് ലൈബ്രറി രൂപീകരണ ചുമതല. നേതാക്കള്‍, പോഷക സംഘടനകള്‍ തുടങ്ങി എല്ലാവര്‍ക്കും പുസ്തകം നല്‍കുന്നതിന് കൃത്യമായ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ 20 പുസ്തകം നല്‍കണം. ഡി.സി.സി ഭാരവാഹികള്‍ 15 ഉം, ബ്ലോക്ക് പ്രസിഡന്‍റുമാര്‍ 10 ഉം പുസ്തകങ്ങളാണ് നല്‍കേണ്ടത്.

ജില്ലയിലെ 79 മണ്ഡലം കമ്മിറ്റികള്‍കളും 50 പുസ്തകങ്ങള്‍ വീതം ശേഖരിച്ചു നല്‍കണം. യൂത്ത് കോണ്‍ഗ്രസ് 250, കെ.എസ്.യു 100, ബിഡി.സി 50, സംസ്കാര സാഹിതി 20, കര്‍ഷക കോണ്‍ഗ്രസ് 50, പോഷക സംഘടനകള്‍ 25 വീതം എന്നിങ്ങനെയാണ് പുസ്തകങ്ങള്‍ നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ സാംസ്കാരിക പ്രവര്‍ത്തകര്‍ പുസ്തകം നല്‍കി തുടങ്ങിയതായും വിവിധ പുസ്തക ശാലകളുടെയും വ്യക്തികളുടെയും സഹകരണം ഇക്കാര്യത്തില്‍ തേടുവാനും ഡി.സി.സി ആലോചിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...