സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം ; സൗജന്യ ഉച്ചഭക്ഷണപദ്ധതിയുമായി ഇന്തോനേഷ്യ

For full experience, Download our mobile application:
Get it on Google Play

ജക്കാർത്ത: എട്ട് കോടിയിലധികം വരുന്ന സ്കൂള്‍കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചഭക്ഷണപദ്ധതിയുമായി ഇന്തോനേഷ്യ. സുകബുമിയിലെ അടുക്കളയിൽ 20 സ്കൂളുകൾക്കായി ദിവസവും 3,300 ചോറ്റുപാത്രങ്ങളാണ് തയ്യാറാക്കുന്നത്. ഒക്ടോബർ 20ന് അധികാരത്തിലേറാനിരിക്കുന്ന നിയുക്ത പ്രസിഡന്‍റ് പ്രബോവോ സുബിയാൻ്റോയുടെ സൗജന്യ ഉച്ചഭക്ഷണപദ്ധതിയുടെ പൈലറ്റ് പദ്ധതിപ്രകാരം, 3 ദശലക്ഷം കുട്ടികള്‍ക്കുവേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കപ്പെടുന്ന രാജ്യത്തെ കേന്ദ്രങ്ങളിലൊന്നാണിത്. പോഷകാഹാര വിദഗ്ദരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാലും മുട്ടയും പച്ചക്കറികളും പഴങ്ങളുമടങ്ങുന്ന സമീകൃതമായ മെനു പ്രകാരം, ഇന്തോനേഷ്യയിലെ 8.3 കോടി കുട്ടികൾക്കും ഗർഭിണികൾക്കും സൗജന്യമായി പോഷകാഹാരം എത്തിക്കുന്ന-28 ദശലക്ഷം അമേരിക്കന്‍ ഡോളർ ചെലവ് വരുന്ന പദ്ധതി- പ്രബോവോ സുബിയാൻ്റോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അടുത്ത ജനുവരിയില്‍ പൂർണമായി ആരംഭിക്കുമെന്ന് കണക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആരംഭിച്ചത്. അധികാരമൊഴിയുന്ന ജോക്കോ വിഡോഡോ സർക്കാരില്‍ പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തുവരവെ, സുബിയോന്‍റോയുടെ നേതൃത്വം ആരംഭിച്ച പദ്ധതി ഏപ്രിൽ മാസത്തോടെ ഇരട്ടിയാക്കുമെന്നും ജൂലൈയിൽ 15 ദശലക്ഷത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തുടനീളം കുറഞ്ഞത് 5,000 അടുക്കളകളെങ്കിലും സ്ഥാപിച്ചായിരിക്കും നടപടി. പ്രാദേശികമായി ലഭ്യമായ ചേരുവകളും മസാലക്കൂട്ടുകളുപയോഗിച്ച് തയ്യാറാക്കുന്നത് ഭക്ഷണം രുചിയുള്ളതെന്ന് കുട്ടികളും സമ്മതിക്കുന്നു. എന്നാൽ പച്ചക്കറികൾ കഴിക്കാൻ കുട്ടികള്‍ക്ക് താത്പര്യമില്ലാതെ വരുമ്പോള്‍ വലിയതോതില്‍ ഭക്ഷണം പാഴാകുന്നു എന്നതടക്കം പ്രാരംഭഘട്ടത്തിലെ പ്രശ്നങ്ങളെ പരിഹരിച്ചുവേണം പദ്ധതിക്ക് മുന്നോട്ടുപോകാന്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...