മൂന്നാം ഭാര്യയുടെ സമ്മർദത്തിന് വഴങ്ങി യുവാവ് ഏഴു വയസ്സുകാരനായ മകനെ ഉറക്കത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ: മൂന്നാം ഭാര്യയുടെ സമ്മർദത്തിന് വഴങ്ങി യുവാവ് ഏഴു വയസ്സുകാരനായ മകനെ ഉറക്കത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയായ പ്രതീക് ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു പ്രതീക് എല്ലാ ദിവസവും ഉറങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച, കൂളർ ഉള്ള മുറിയിൽ കിടന്നുറങ്ങാമെന്ന് പറഞ്ഞ് 26 കാരനായ പിതാവ് കുട്ടിയെ വിളുച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. കുട്ടി ഉറങ്ങിയ ശേഷം ടി.വി ഓണാക്കി ശബ്ദം പരമാവധി കൂട്ടിവെച്ച പ്രതി ശശിപാൽ മകനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുന്നതിനിടെ മൂന്നാം ഭാര്യ പായലിനെ വീഡിയോ കോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

പിന്നീട് ഇയാൾ കൃത്യം വീഡിയോയിൽ പകർത്തി പായലിന് അയച്ചു കൊടുത്തെന്നും പോലീസ് പറഞ്ഞു. ശശിപാലിനെയും പായലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകൻ അവൾക്ക് ശല്യമാകില്ലെന്ന് ബോധ്യപ്പെടുത്താനാണ് കൃത്യത്തിന്‍റെ വീഡിയോ പായലിന് അയച്ചുകൊടുത്തതെന്ന് ശശിപാൽ മാധ്യമ പ്രവർത്തരോട് പറഞ്ഞു. പ്രതീകിനേ വീട്ടില്‍ നിന്നു മാറ്റുകയോ കൊല്ലുകയോ ചെയ്തില്ലെങ്കിൽ താൻ വീട്ടിലേക്ക് വരില്ലെന്ന് പായൽ, ശശിപാലിനോട് പറഞ്ഞിരുന്നുവത്രേ. കൃത്യത്തിന്‍റെ വീഡിയോ ശശിപാലിന്‍റെ ഫോണിൽ നിന്നു പോലീസ് പിടിച്ചെടുത്തു. എന്നാൽ തനിക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പായൽ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...