പശ്ചിമേഷ്യൻ പ്രതിസന്ധി : ചെരുപ്പ്, ഇൻഡക്ഷൻ അടുപ്പ്, ഇന്ധന മേഖലകൾക്ക് ആനുകൂല്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ പ്രതിസന്ധി ബാധിക്കാതിരിക്കാൻ നടപടികളുമായി സർക്കാർ. ആഭ്യന്തര വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ധന സുരക്ഷ ഉറപ്പാക്കുക, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കൂട്ടുക, ഉത്പാദന തടസ്സം നീക്കുക എന്നിവയാണ് ലക്ഷ്യം. റെഗുലേറ്ററി ഇളവുകൾ, ഇറക്കുമതി തീരുവ കുറയ്ക്കൽ, വിതരണ മേഖലയിലെ ഇടപെടൽ എന്നിവയാണ് പദ്ധതിയിലുള്ളത്. പാദരക്ഷാ, ഇൻഡക്ഷൻ കുക്ക്‌ടോപ്പ്, ഇന്ധന വിതരണ ശൃംഖല എന്നീ മേഖലകൾക്കാകും ഊന്നൽ നൽകുക.

പാദരക്ഷാ വ്യവസായം
അസംസ്‌കൃത വസ്തുക്കളുടെ കുറവ് പരിഹരിക്കുന്നതിനും ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനും തീരുവ പരിഷ്‌കരിച്ചു.കസ്റ്റംസ് തീരുവ: EVA, PVC, PU, SBS തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പിൻവലിച്ചു.

ആന്റി-ഡമ്പിംഗ് ഡ്യൂട്ടി: പിവിസി അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ദൗർലഭ്യവും പരിഹരിക്കുന്നതിന് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി താത്കാലികമായി ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്.

ഇൻഡക്ഷൻ കുക്ക്‌ടോപ്പ്
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും വിതരണ തടസ്സം നീക്കുന്നതിനും ഗുണനിലവാര നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.

സമയപരിധി നീട്ടൽ: ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾക്കുള്ള എനർജി എഫിഷ്യൻസി മാനദണ്ഡങ്ങളും ക്വാളിറ്റി കൺട്രോൾ ഓർഡർ (QCO) നടപ്പിലാക്കാനുള്ള സമയപരിധിയും നീട്ടി.

ഘടകഭാഗങ്ങളുടെ തീരുവ: ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾക്കുള്ള ഘടകഭാഗങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

ഇന്ധന വിതരണം
ഊർജ മേഖലയിൽ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) വഴി പ്രത്യേക നടപടികൾ സ്വീകരിച്ചു.

ലൈസൻസിങ് വേഗത്തിലാക്കി: കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), കംപ്രസ്ഡ് ബയോഗ്യാസ് (CBG) ഡിസ്‌പെൻസിംഗ് സ്റ്റേഷനുകൾക്കുള്ള ലൈസൻസ് നൽകുന്ന നടപടികൾ വേഗത്തിലാക്കി. അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള സമയം കുറച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...