അക്രമാസക്തമായി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : അക്രമാസക്തമായി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി അക്രമസംഭവങ്ങളും വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് മുതൽ ബോംബേറ് വരെ ഉണ്ടായിട്ടുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുർഷിദാബാദിലും ദിനാജ്പൂരിലും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തകരാറിലായതായും പറയപ്പെടുന്നു.

വോട്ടെടുപ്പിന് തലേന്ന് രാത്രി മുർഷിദാബാദിൽ നടന്ന ബോംബേറിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. രാത്രി എട്ട് മണിയോടെ നമസ്കരിക്കാൻ പോയ തന്നെ ഹുമയൂൺ കബീറിന്റെ പാർട്ടി പ്രവർത്തകർ ബോംബെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ വ്യക്തി പറഞ്ഞു. ഇതിനിടെ മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഹുമയൂൺ കബീറിന്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയൻ പാർട്ടി (എയുജെപി) പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. കല്ലേറിൽ നിരവധി വാഹനങ്ങൾ തകർന്നെങ്കിലും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് അറിയിച്ചു.

ദിനാജ്പൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശുഭേന്ദു സർക്കാരിനെ തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. തൃണമൂൽ പ്രവർത്തകർ ശുഭേന്ദുവിനെ പിന്തുടരുന്നതിന്റെയും പോലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുമാർഗഞ്ച് മണ്ഡലത്തിലെ പോളിംഗ് ഏജന്റുമാരെ തൃണമൂൽ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നും മമത ബാനർജി തോൽവി ഭയന്നാണ് അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...