മാരാമണ്ണില്‍ വ്യവസായ – വാണിജ്യ പ്രദര്‍ശന മേള തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് വ്യവസായ – വാണിജ്യ പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ തനത് വ്യാവസായിക ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിപണനവുമാണ് മേളയിലൊരുക്കിയിരിക്കുന്നത്. തടിയില്‍ നിര്‍മിച്ച കരകൗശല ഉത്പന്നങ്ങള്‍, ദാഹശമനി, പുട്ടുപൊടി, വിവിധ ചക്ക വിഭവങ്ങള്‍, ഹോം മെയ്ഡ് അച്ചാറുകള്‍, ചമ്മന്തിപ്പൊടി, സ്‌ക്വാഷുകള്‍, ജാമുകള്‍, കേക്കുകള്‍ എന്നിവയുടെ വിപുലമായ ശേഖരം മേളയെ ആകര്‍ഷകമാക്കുന്നു.

ഡിസൈനര്‍ വസ്ത്രങ്ങള്‍, എളുപ്പത്തില്‍ അടുപ്പ് കത്തിക്കാന്‍ സഹായകമാകുന്ന അഗ്നി തിരികള്‍, ചിപ്സുകള്‍, നാടന്‍ സ്നാക്‌സുകള്‍, കറിക്കത്തികള്‍, കറിപൗഡറുകള്‍, കാഞ്ഞീറ്റുകര എസ്.എന്‍.ഡി.പി. സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച എല്‍ഇഡി ബള്‍ബുകള്‍ എന്നിവ സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ക്രിസ്റ്റഫര്‍, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം രശ്മി.ആര്‍.നായര്‍, ഉപ ജില്ലാ വ്യവസായ ഓഫീസര്‍ അനൂപ് ഷിനു എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 19-ന് മേള സമാപിക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...