കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ജില്ലാ വിജിലന്‍സിന്റെ മിന്നല്‍ പരിശോധയില്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷാജന്‍ വി, അനില്‍കുമാര്‍ എം.ആര്‍, അജിത് ശിവന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. ഇത് കൂടാതെ ഏജന്റ് രാജിവനെയും മൂന്ന് എ.എം.വിഐമാരെയും പ്രതിയാക്കി വിജിലന്‍സ് കേസും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം 20 ന് നടത്തിയ ഓപ്പറേഷന്‍ ഓവര്‍ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

എം.സി റോഡില്‍ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ കണ്ടെത്തിയത്. ഈ വാഹനങ്ങളില്‍ അമിത വേഗത്തില്‍ പോകുന്നത് പിടികൂടാതിരിക്കാന്‍ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയതായി വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ മൂന്നു പേരും ചേര്‍ന്ന് ഏജന്റായ രാജീവന്‍ വഴി ആറരലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് കണ്ടെത്തി.

മൂന്നു പേര്‍ക്കും കൈക്കൂലി നല്‍കിയതിന്റെ കണക്കുകള്‍ വിജിലന്‍സ് സംഘം രാജീവന്റെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള വിവരങ്ങള്‍ ചേര്‍ത്താന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ എസ്പി വി.ജി വിനോദ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...