കേരളത്തില്‍ വ്യവസായ അന്തരീക്ഷം അനുകൂലം – ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നു : മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയില്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിയമവ്യവസ്ഥകള്‍ പാലിച്ച് നല്ല രീതിയില്‍ മുന്നോട്ടുപോകാമെന്നും മന്ത്രി വ്യക്തമാക്കി.

കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ വ്യവസായ അന്തരീക്ഷം പൊതുവേ അനുകൂലസ്ഥിതിയിലാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താനുപയോഗിക്കുകയാണ്.

മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവ്യത്യസ്തമായി കേരളത്തിലൊരു നിയമവ്യവസ്ഥ നിലവിലുണ്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ അഞ്ചാംസ്ഥാനത്തുനില്‍ക്കുന്ന ഝാര്‍ഖണ്ഡില്‍ വ്യവസായം ആരംഭിക്കുന്നതിന് വേണ്ടി മൂവായിരം ആദിവാസി തൊഴിലാളികളെ ജയിലിലടച്ചതും നാം കാണേണ്ടതുണ്ട്.

കേരളത്തില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. നിയമവ്യവസ്ഥ കൃത്യമായി പാലിച്ചുകൊണ്ട് ഏതൊരു സംരംഭകനും വ്യവസായം ആരംഭിക്കാനുള്ള അന്തരീക്ഷവും കേരളത്തില്‍ നിലവിലുണ്ട്’. മന്ത്രി പി രാജീവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...