വനിതകളുടെ വ്യവസായ യൂണിറ്റുകൾ ഉടനെ ആരംഭിക്കും ; കെ പത്മകുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി: നേതൃത്വ പരിശീലന ക്യാംപിലെ തീരുമാനത്തിന്റെ ഭാഗമായി പത്തനംതിട്ട എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് വനിതകളുടെ വ്യവസായ യൂണിറ്റുകൾ ഉടനെ ആരംഭിക്കുമെന്നും യൂണിയനിൽ വനിത സംഘത്തിന്റെ നേതൃത്വത്തിൽ ആദ്യമായാണ് വകയാർ ശാഖയിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും വനിതകളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചതെന്നും യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു.

എസ് എൻ ഡി പി യോഗം 349 നമ്പർ വകയാർ ശാഖയിലെ 840 നമ്പർ വനിത സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും അംഗങ്ങളായ പ്രമുഖ വനിതകളെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ മുഖ്യ പ്രഭാഷണം നടത്തി.

വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ വനിതകളെ ആദരിച്ചു. മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്‌, ശാഖ പ്രസിഡന്റ് പി എ ശശി, ശാഖ സെക്രട്ടറി കെ വി വിജയചന്ദ്രൻ, ശാഖ വൈസ് പ്രസിഡണ്ട് സുലേഖ സുന്ദരേശൻ, വനിത സംഘം യുണിറ്റ് പ്രസിഡണ്ട് ടി കെ പുഷപവതി, വൈസ് പ്രസിഡണ്ട് ഗംഗ സജി, സെക്രട്ടറി ഷൈനി സന്തോഷ് ,എക്സിക്യൂട്ടീവ് അംഗം രമ സുനിൽ, ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖ അംഗങ്ങളായ കോന്നി എ ഇ ഒ എസ് സന്ധ്യ, റിട്ട: അധ്യാപകരായ ലീല രാഘവൻ, സുധ സോമരാജൻ, രമ ഭാസ്കർ, ഗീത മധു, രാജമ്മ അരവിന്ദാക്ഷൻ, ലോലമ്മ പുരുഷൻ എന്നിവരെയും മികച്ച സംഘടന പ്രവർത്തനം കാഴ്ച്ചവെച്ചതിന് ആർ പ്രിയയെയുമാണ് ആദരിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : തിരുവല്ലയിലും പന്തളത്തും വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

0
തിരുവല്ല : ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/...

കൊല്ലത്ത് തോട്ടിൽ ഒഴുകിയെത്തി പ്ലാസ്റ്റിക് ടിൻ ; തുറന്നപ്പോൾ നിറയെ വെള്ളി ആഭരണങ്ങൾ!

0
കൊല്ലം : പതിവുപോലെ തോട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ പ്ലാസ്റ്റിക് ടിൻ തുറന്നു...

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് വൻ ദുരന്തം; നാല് പേർ മരണപ്പെട്ടു

0
മുബൈ: പണിതുകൊണ്ടിരിക്കുന്ന ഹനുമാന്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം നിരവധി...

പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

0
പയ്യന്നൂർ : വെള്ളൂരിൽ പതിനാറു വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....