സംസ്‌കൃതി- ശ്രീദേവി സേവന പുരസ്‌കാരം തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദയ്ക്ക് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

മണിപ്പുഴ: സംസ്‌കൃതി- ശ്രീദേവി സേവന പുരസ്‌കാരം തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദയ്ക്ക് സമ്മാനിച്ചു. വനവാസി മേഖലയില്‍ അടക്കം മഠം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. മണിപ്പുഴയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുന്‍ ഉപാധ്യക്ഷയും തുടര്‍ച്ചയായി മൂന്നു തവണ ജനപ്രതിനിധിയുമായിരുന്ന ശ്രീദേവി സതീഷ്‌കുമാറിന്റെ ഓര്‍മ്മയ്ക്ക് മണിപ്പുഴ സംസ്‌കൃതി ഗ്രാമസേവാസമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ആര്‍. ശ്രീകുമാര്‍ തിരുവോണം ചടങ്ങില്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷന്‍ വിജയകുമാര്‍ മണിപ്പുഴ ശ്രീദേവി സതീഷ്‌കുമാറിനെ അനുസ്മരിച്ചു. സംസ്‌കൃതി സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ണുകള്‍ ദാനം ചെയ്ത ചന്ദ്രിക രാജന്റെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. കുട്ടികള്‍ക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ വി.വി. സൂരജ്, വി. കൃഷ്ണമൂര്‍ത്തി, വി. സന്തോഷ്‌കുമാര്‍, മണി. എസ്. തിരുവല്ല, എസ്. അനില്‍കുമാര്‍, ആര്‍. രാജ്പ്രകാശ്, എസ്. അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

സേവനം പരമമായ ധര്‍മ്മം- കെ. സുരേന്ദ്രന്‍
ശ്രീദേവി സതീഷ്‌കുമാര്‍ അനുസ്മരണ സമ്മേളനം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സേവനം ഔദാര്യമല്ല പരമമായ ധര്‍മ്മമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാവരുത് സേവനം എന്നതാണ് ഭാരതീയ കാഴ്ചപ്പാട്. അത് ജീവിതത്തിന്റെ ഭാഗമാണ്. ഭാരതീയ ചിന്താധാരയില്‍ പണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല സേവനം വിലയിരുത്തുന്നത്. ഉള്ളതില്‍ സമൂഹത്തിന് എന്തു നല്‍കുന്നു എന്നതാണ് പ്രധാനം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യസേവയാണ് യഥാര്‍ഥ ആധ്യാത്മികത- സ്വാമി നിര്‍വിണ്ണാനന്ദ
മുറിയില്‍ അടച്ചിരുന്ന് ഈശ്വരനെ വിളിക്കലല്ല ആധ്യാത്മികതയെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വമി നിര്‍വിണ്ണാനന്ദ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജീവിക്കുന്ന ഈശ്വരനായ മനുഷ്യസേവയാണ് പ്രധാനം. ശ്രീരാമകൃഷ്ണ മഠം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ടിക്കറ്റില്ലാ യാത്രയ്ക്കുള്ള പിഴ ഇരട്ടിയാക്കാൻ റെയിൽവേ

0
തിരുവനന്തപുരം: അനധികൃതമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഇ-വായനാദിനം സംഘടിപ്പിച്ചു ദേശീയ വായനാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

യൂത്ത് കോൺഗ്രസ് നേതാവ് നഹാസ് പത്തനംതിട്ടക്കെതിരെ വ്യാജ പ്രചാരണം : ജില്ലാ പോലീസ് മേധാവിക്ക്...

0
പത്തനംതിട്ട: സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജ വാർത്തകളും മോർഫ് ചെയ്ത ചിത്രങ്ങളും...

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...