വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യം ; രാഷ്ട്രീയ പ്രതികാരം തീർക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിറ്റെക്‌സുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിറ്റെക്‌സിനോട് സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. കിറ്റെക്‌സിന്റെ പിന്മാറ്റം സർക്കാരിന്റെ പ്രതികാരം മൂലമാണെന്നും വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

വ്യവസായ മന്ത്രിക്ക് കിറ്റെക്‌സിനോട് വൈരാഗ്യമാണ്. അതിനുള്ള കാരണം എല്ലാവർക്കും അറിയാം. എറണാകുളത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടാകുമെന്ന് കരുതിയാണ് ഈ പ്രതികാര നടപടി. സർക്കാർ കേരളത്തിന്റെ പ്രതിച്ഛായ തകർക്കുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കിറ്റെക്‌സ് അധികൃതരെ വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് സുരേന്ദ്രൻ ചോദിച്ചു. 35,000 ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന തരത്തിൽ സർക്കാർ ദുരഭിമാനം കാണിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...