ഫറൂഖാബാദ്: ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് തെരുവുനായ നവജാത ശിശുവിനെ വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. ആകാശ് ഗംഗ എന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.
പ്രസവത്തിനായി കാഞ്ചന എന്ന യുവതിയെ തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചശേഷം തങ്ങളെ ഒരിക്കലും കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് കാഞ്ചനയുടെ കുടുംബം പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടി കാഞ്ചനയുടെ ഭര്‍ത്താവ് രവി പോലീസില്‍ പരാതി നല്‍കി. എങ്ങനെയാണ് ഓപ്പറേഷൻ തിയറ്ററിൽ നായ കയറിയതെന്ന കാര്യം വ്യക്തമല്ല.