നിലക്കല്‍ : നിലയ്ക്കലില്‍ അയ്യപ്പ തീര്‍ഥാടകരുടെ വാഹന പാര്‍ക്കിംങ് പരിസരത്തുനിന്ന് 22 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. ബാംഗ്ലൂര്‍ തുംകൂര്‍ ദാസ റഹള്ളി സ്വദേശി ബി കെ മഞ്ചുനാഥാണ് അറസ്റ്റിലായത്. പ്രതിയെ റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയതായി നിലയ്ക്കല്‍ എക്‌സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ജി പ്രകാശ് അറിയിച്ചു. തുടര്‍ന്ന് നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും നടത്തിയ വിവിധ റെയ്ഡുകളിലായി പത്ത് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
നിലയ്ക്കലില്‍ കഞ്ചാവുമായി പിടിയില്‍
RECENT NEWS
Advertisment