ഹരിവരാസനം പുരസ്‌കാരം മകരവിളക്ക്‌ ദിനത്തില്‍ ഇളയരാജയ്ക്ക് സമ്മാനിക്കും ; രാവിലെ 9 ന് സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും

For full experience, Download our mobile application:
Get it on Google Play

ശബരിമല : ഹരിവരാസനം 2020-ലെ പുരസ്‌കാരം പത്മവിഭൂഷണ്‍ ഇസൈ ജ്ഞാനി ഇളയരാജയ്ക്ക് സമ്മാനിക്കും. ശബരിമല അയ്യപ്പസന്നിധിയിലെ വേദിയില്‍ മകരവിളക്ക് ദിനമായ നാളെ  രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന ചടങ്ങില്‍ ദേവസ്വം -സഹകരണം -ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.

സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് ഹരിവരാസനം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഹരിവരാസനം അവാര്‍ഡ്. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു , ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി, എന്‍.വിജയകുമാര്‍, ആന്റോ ആന്റണി എം.പി , ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി, ദേവസ്വം ഓംബുഡ്‌സ്മാന്‍ പി.ആര്‍.രാമന്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ശബരിമല ഹൈപ്പവര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കെ ജയകുമാര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പ്രശസ്തി പത്രം വായിക്കും. അവാര്‍ഡ് വിതരണ ചടങ്ങില്‍ ഇളയരാജയുടെ സംഗീത വിരുന്നും ഉണ്ടാകും. നടന്‍ ജയറാം ഉള്‍പ്പെടെയുള്ള ചലച്ചിത്ര താരങ്ങളും ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...