രാഷ്ട്രീയ വിലപേശലിനായി പത്ര പ്രസ്താവനകളിറക്കുന്ന ദേശീയ ഭാരവാഹിക്കെതിരെ നടപടിക്കൊരുങ്ങി ഇന്‍ഫാം ദേശീയ നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കത്തോലിക്കാ സഭ നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടനയായ ഇന്‍ഫാമിന്‍റെ പേരില്‍ സംഘടനാ പിന്തുണയില്ലാതെ പത്ര പ്രസ്താവനകളിറക്കി രാഷ്ട്രീയ വിലപേശലിനു ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് മുന്‍ നോമിനേറ്റഡ് ഭാരവാഹിക്കെതിരെ നടപടിക്കൊരുങ്ങി ഇന്‍ഫാം ദേശീയ നേതൃത്വം. ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള കര്‍ഷക പ്രശ്നങ്ങളില്‍ ഇന്‍ഫാം നടത്തുന്ന സമരങ്ങളുടെ ഉദ്ദേശശുദ്ധിയെ തകര്‍ക്കുന്ന വിധം രാഷ്ട്രീയ വിലപേശലിനായി പത്ര പ്രസ്താവനകളിറക്കുന്ന ദേശീയ ഭാരവാഹിക്കെതിരെ നടപടി വേണമെന്ന ആവശ്യം സംഘടനയില്‍ ശക്തമായിരുന്നു.

ഒരു മുന്‍ ബിഷപ്പ് ഇന്‍ഫാമിനെ നിയന്ത്രിച്ചിരുന്ന കാലത്ത് ബിഷപ്പിന്‍റെ നോമിനിയായി ഇന്‍ഫാമിന്‍റെ ദേശീയ ഭാരവാഹിയായ വ്യക്തിക്കെതിരെയാണ് ഇപ്പോള്‍ സംഘടനയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. സംഘടനയില്‍ ആള്‍ബലമോ കര്‍ഷക പിന്തുണയോ വിശ്വാസി പിന്തുണയോ ഇല്ലാത്ത ഇയാള്‍ മുന്‍ ബിഷപ്പിന്‍റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് സഭയുടെ ചില ഉന്നത പദവികളില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.

എന്നാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ യാതൊരു സംഭാവനയും ചെയ്യാനോ കര്‍ഷകരെ സംഘടിപ്പിക്കാനോ ഇദ്ദേഹത്തിനായില്ലെന്ന ആരോപണത്തിന്‍റെ പേരില്‍ ഇന്‍ഫാമിന്‍റെ പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ ഇദ്ദേഹത്തെ സഹകരിപ്പിക്കാറില്ല. ഇതിനിടെയാണ് ഇയാള്‍ സംഘടനയുടെ പേരില്‍ പത്രങ്ങളില്‍ പതിവായി പ്രസ്താവനകള്‍ ഇറക്കുന്നത്. പ്രസ്താവനകള്‍ കൂടുതലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ലക്ഷ്യം വെച്ചായിരിക്കും. ഇന്‍ഫാമിന്‍റെ പേരില്‍ പ്രസ്താവനകള്‍ വരുമ്പോള്‍ നേതാക്കള്‍ ബന്ധപ്പെടും. അത് വിലപേശലിന് ഉപയോഗിക്കുകയാണ് ഇയാളുടെ ഉദ്ദേശ്യം.

ഇന്‍ഫാമില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ പുതിയ നേതൃത്വമാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. പുതിയ ഇന്‍ഫാം നേതൃത്വം സ്ഥാനമേറ്റപ്പോള്‍ സ്വാഭാവികമായും ഇദ്ദേഹത്തിന്‍റെ പദവിയും ഇല്ലാതായിരുന്നു. എന്നു മാത്രമല്ല, നിലവില്‍ ഇന്‍ഫാമിന്‍റെ സ്വന്തം യൂണിറ്റില്‍ പ്രാഥമിക അംഗത്വം പോലും ഇദ്ദേഹത്തിനില്ലെന്നിരിക്കെയാണ് ദേശീയ ഭാരവാഹിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പത്ര പ്രസ്താവനകളിറക്കുന്നതും ചില ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിക്കുന്നതുമൊക്കെ.

മുന്‍ ബിഷപ്പിന്‍റെ നോമിനേഷനില്‍ സഭയില്‍ പല പദവികളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും കൈവരിലിലെണ്ണാവുന്നത്ര വിശ്വാസികളുടെ പിന്തുണ പോലും സഭയില്‍ ഇദ്ദേഹത്തിനില്ല… മാത്രമല്ല, ഇദ്ദേഹത്തെ അനര്‍ഹമായ പല പദവികളിലും നാമനിര്‍ദേശം ചെയ്തെന്ന പേരില്‍ സ്വന്തം രൂപതയില്‍ പോലും ഈ ബിഷപ്പ് ഒറ്റപ്പെട്ടിരുന്നു. വിശ്വാസികളുടെ എതിര്‍പ്പും ബിഷപ്പിനെതിരെ ഉയര്‍ന്നിരുന്നു.

ബഫര്‍ സോണ്‍ വിഷയത്തില്‍ എയ്ഞ്ചല്‍ വാലിയിലും പമ്പാവാലിയിലും ഉള്‍പ്പെടെ പത്തിലേറെ സമര പരിപാടികള്‍ ഇന്‍ഫാം നടത്തിയതില്‍ ഒരിടത്തു പോലും സ്ഥലത്തുണ്ടായിരുന്നിട്ടും ഇയാളെ പങ്കെടുപ്പിച്ചിട്ടില്ല. സംഘടനയില്‍ പുതിയ ക്യാമ്പയിനിടെ മെമ്പര്‍ഷിപ്പിനായി ഇദ്ദേഹം ശ്രമിച്ചെങ്കിലും അംഗത്വം നല്‍കാന്‍ സ്വന്തം യൂണിറ്റ് കമ്മറ്റി തയ്യാറായില്ല. താലൂക്ക്, ജില്ലാ കമ്മറ്റികളും ഭാരവാഹി നിര്‍ണയത്തില്‍ ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഫലത്തില്‍ സാങ്കേതികമായി ഇദ്ദേഹം ഇന്‍ഫാമില്‍ ഭാരവാഹിയോ പ്രാഥമിക അംഗമോ പോലുമല്ല. എന്നിരിക്കെയാണ് മുന്‍കാലത്തെ നോമിനേറ്റഡ് ഭാരവാഹിത്വവുമായി നിയമസഭാ സീറ്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മനസില്‍ വച്ച്‌ വിലപേശലുമായി ഇദ്ദേഹം രംഗത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്‍റെ പേരില്‍ സംഘടനയുടേതായി വന്ന ചില പത്ര പ്രസ്താവനകള്‍ കണ്ട് ഇന്‍ഫാം നേതൃത്വത്തെ വിളിച്ച രാഷ്ട്രീയ നേതാക്കളോട് ഇയാള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...