നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൂടെയുണ്ട് കരുതലോടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തില്‍ നഗരസഭാതലത്തില്‍ നടപ്പാക്കുന്ന ഒപ്പം കാമ്പയിന്‍ പന്തളം നഗരസഭതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പി.എം.എ.വൈ. (നഗരം)-ലൈഫ് ഗുണഭോക്താക്കള്‍, നഗരത്തിലെ അതിദരിദ്രര്‍, ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബങ്ങള്‍, അഗതിരഹിതകേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ എന്നിവര്‍ക്കായി ഫെബ്രുവരി 28 വരെ നീളുന്ന കാമ്പയിനാണ് ‘ഒപ്പം-കൂടെയുണ്ട് കരുതലോടെ’. സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കുന്ന ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍, അതിദരിദ്രകുടുംബങ്ങള്‍ക്കുള്ള മൈക്രോ പ്ലാന്‍ എന്നീ പദ്ധതികള്‍ നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാണ് ജില്ലയില്‍ നടത്തുന്നത്. പ്രധാനമായും ഈ വിഭാഗക്കാര്‍ക്ക് സംരംഭകത്വവും തൊഴിലും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. നഗരസഭ സെക്രട്ടറി ഇ.ബി അനിത പദ്ധതി വിശദീകരിച്ചു.

ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.സീന, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ യു.രമ്യ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി മാത്യു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ലസിത ടീച്ചര്‍, വിജയകുമാര്‍, കെ.ആര്‍ രവി, കൗണ്‍സിലര്‍മാരായ രത്‌നമണി സുരേന്ദ്രന്‍, സൗമ്യ സന്തോഷ്, സുനിതാവേണു, കെ.വി ശ്രീദേവി, പി.കെ പുഷ്പലത, എച്ച്. സക്കീര്‍, ഷെഫിന്‍ റജീബ്ഖാന്‍, ആര്‍. ശ്രീലേഖ, കെ.വി പ്രഭ, ജെ.കോമളവല്ലി, ഉഷാ മധു, പി.ജി അജിതകുമാരി, ജി.രാജേഷ് കുമാര്‍, അംബികാ രാജേഷ്, ശോഭനകുമാരി, മഞ്ജുഷ സുമേഷ്, സൂര്യ എസ്. നായര്‍, രശ്മി രാജീവ്, പന്തളം മഹേഷ്, കിഷോര്‍ കുമാര്‍, റ്റി. കെ സതി, എസ്. അരുണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.രാജലക്ഷ്മി, മെമ്പര്‍ സെക്രട്ടറി സി.ലത തുടങ്ങിയവര്‍ പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...