ചീറ്റകളുടെ മരണ കാരണം അണുബാധ തന്നെ ; ഇന്ത്യൻ കാലാവസ്ഥയിൽ അതിജീവനം പ്രയാസമെന്ന് വിദഗ്ധർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയിലെ ചീറ്റകളുടെ മരണകാരണം അണുബാധ തന്നെയാണെന്ന് വ്യക്തമാക്കി പ്രോജക്ട് ചീറ്റയുടെ അന്താരാഷ്ട്ര വിദഗ്ധര്‍. ആഫ്രിക്കന്‍ കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള രോമ വളര്‍ച്ച ഇന്ത്യന്‍ കാലാവസ്ഥയില്‍ സംഭവിച്ചപ്പോഴുണ്ടായ അണുബാധയാണ് ചീറ്റകളെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ആഫ്രിക്കന്‍ ശീതകാല സമയം ചീറ്റയുടെ ശരീരത്തില്‍ കട്ടിയുള്ള രോമ വളര്‍ച്ച ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സ്വാഭാവിക പ്രക്രിയ ഈര്‍പ്പവും ചൂടുമുള്ള ഇന്ത്യയുടെ സാഹചര്യത്തില്‍ വിപരീത ഫലം ചെയ്തതാണ് ചീറ്റകളുടെ മരണ കാരണം.

ശൈത്യകാലത്ത് അമിത രോമങ്ങള്‍ നീക്കം ചെയ്ത് അണുബാധയും അതുമൂലമുള്ള മരണവും തടയണമെന്നാവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രോജക്ട് ചീറ്റ വിദഗ്ധര്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. ചീറ്റയുടെ കട്ടിയുള്ള രോമവും ഭാരമുള്ള പരന്ന വലിയ ശരീരവും പരാന്നഭോജികള്‍ക്ക് പ്രത്യേക സങ്കേതമൊരുക്കുകയാണ്. ഇതിന്റെയൊപ്പം ഇന്ത്യയിലെ അനുകൂല കാലാവസ്ഥ കൂടിയായപ്പോള്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത വര്‍ധിച്ചു. ഇങ്ങനെ അണുബാധയേറ്റ ശരീരഭാഗത്ത് ഈച്ച പോലെയുള്ള പ്രാണികള്‍ കടിക്കുന്നതും അണുബാധ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ഇത്തരത്തില്‍ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് സംഭവിക്കുന്ന അണുബാധ നട്ടെല്ലിന്റെ ഭാഗത്തൂടെ ഒഴുകി പടരുന്നതിലൂടെ ബാക്കിയുള്ള ശരീര ഭാഗത്തേയ്ക്കും വ്യാപിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...