സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരൻ ഷംസീർ : ശോഭാ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എഎന്‍ ഷംസീര്‍ നടത്തിയ ‘മിത്ത്’ പരാമര്‍ശം സിപിഎം സംസ്ഥാന നേതൃത്വം ആലോചിച്ച് ഉറപ്പിച്ച് നടത്തിയതാണെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഒരു കൂട്ടം സ്ത്രീകളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീര്‍. ഇതിനായി കണ്ണൂരിലെ തലശ്ശേരിയില്‍ നടന്ന ആദ്യ യോഗത്തില്‍ പങ്കെടുത്തയാളാണ് ഷംസീര്‍. എംവി ഗോവിന്ദനും ഷംസീറും ഒരുമിച്ച് ചിന്തിച്ചാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. അതുകൊണ്ടാണ് മാപ്പു പറയില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞതെന്ന് ശോഭ ആരോപിച്ചു.

‘നിങ്ങള്‍ മാപ്പു പറയേണ്ട. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികള്‍ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഇവിടുത്തെ ഹിന്ദുവിശ്വാസികള്‍ മുന്നോട്ടുവന്നാല്‍ എന്താകും സ്ഥിതിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറയണം. അങ്ങനെ ഞങ്ങള്‍ പഠിപ്പിച്ചില്ലേ. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തിയപ്പോള്‍ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാന്‍ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകള്‍ ഏറ്റെടുത്തു. അതൊന്നും മറന്നിട്ടില്ല. അന്നു ഭണ്ഡാരപ്പെട്ടികളില്‍ നാണയത്തുട്ടുകള്‍ വീഴാതിരുന്ന നിരവധി ദിവസങ്ങള്‍ ഉണ്ടായിരുന്നു. അവസാനം മന്ത്രിമാര്‍ തന്നെ വഴിയില്‍ ഇറങ്ങി നില്‍ക്കേണ്ട സാഹചര്യമുണ്ടായി. ഇനി അങ്ങനെയൊരു അവസ്ഥയിലേക്ക് കേരളത്തിലെ വിശ്വാസി സമൂഹത്തെ നയിക്കരുത്’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...