കുരുമുളകിന് രോഗബാധ : കർഷകർക്കിത് പരീക്ഷണകാലം

For full experience, Download our mobile application:
Get it on Google Play

കിഴക്കഞ്ചേരി : മലവെള്ളപ്പാച്ചിലുണ്ടാക്കിയ നാശനഷ്ടങ്ങൾ നികത്താൻ ശ്രമിക്കുന്നതിനിടെ പാലക്കുഴിയിലെ കർഷകരെ ആശങ്കയിലാക്കി കുരുമുളകിന് രോഗബാധ. തുടർച്ചയായുള്ള മഴയിൽ മണ്ണിൽ വെള്ളം തങ്ങിനിൽക്കുന്നതു മൂലമുണ്ടാകുന്ന വേരുചീയലും കരിച്ചിൽ രോഗവുമാണ് കൂടുതലായും കാണുന്നത്. ചിലയിടങ്ങളിൽ കുരുമുളകു ചെടിയെ നശിപ്പിച്ചു കളയുന്ന ദ്രുതവാട്ടവും കണ്ടു തുടങ്ങിയിട്ടുണ്ട്. പാലക്കുഴിയിലെ പ്രധാനകൃഷി കുരുമുളകാണ്. അഞ്ഞൂറോളം കുരുമുളക് കർഷകരാണ് ഇവിടെയുള്ളത്.

അടുത്ത മാസം വിളവെടുപ്പ് തുടങ്ങാനിരിക്കെ രോഗം വ്യാപിക്കുന്നത് ഉത്പാദനം കുറയ്ക്കുമെന്നും കർഷകനായ ചാർലി മാത്യു വാണിയപ്പുരയിൽ പറയുന്നു. ഇപ്പോൾ പെയ്യുന്നത് ശക്തിയായ മഴയായതിനാൽ വളക്കൂറുള്ള മേൽമണ്ണ് ഒഴുകിപ്പോകുന്നതും ഉത്പാദനം കുറയ്ക്കാനിടയാക്കുമെന്ന് കർഷകനായ ജോഷി ആന്റണി പറഞ്ഞു. പാലക്കുഴിയിൽ കൃഷിവകുപ്പധികൃതരുടെ നേതൃത്വത്തിൽ വിദഗ്ധപരിശോധന നടത്തണമെന്നും മാറിമാറി വരുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന വിധത്തിൽ കുരുമുളകു കൃഷിയിൽ പുതിയ രീതികൾ കൊണ്ടുവരാൻ മുൻകൈയെടുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...