Thursday, March 28, 2024 4:15 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തദ്ദേശ തെരഞ്ഞെടുപ്പ് : ചെലവ് കണക്ക് സമര്‍പ്പിക്കണം
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത പ്രൊഫോര്‍മയില്‍ ജനുവരി 14ന് അകം ബന്ധപ്പെട്ട അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്ന് ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ വി. ഹരികുമാര്‍ അറിയിച്ചു.

Lok Sabha Elections 2024 - Kerala

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലിനിക്കുകള്‍ ആരംഭിച്ചു
ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്തല പ്രോജക്ട് ക്ലിനിക്കുകള്‍ക്കു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിതകേരളം മിഷന്റെ ചലഞ്ച് 2021 ആക്ഷന്‍ പ്ലാന്റ് , ഹരിതകര്‍മ്മസന പ്രവര്‍ത്തനങ്ങള്‍, ശുചിത്വമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പയിനുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബ്ലോക്ക്തല ക്ലിനിക്കില്‍ തീരുമാനമായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും ഹരിതകര്‍മ്മ സേനയ്ക്ക് ആവശ്യമായ പദ്ധതികളുടേയും ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതികളുടേയും അവതരണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, ഉഷാകുമാരി, മേഴ്സി മാത്യു, മിനി സോമരാജന്‍, വൈസ് പ്രസിഡന്റുമാരായ സ്മിത സുരേഷ്, പി.എം ജോണ്‍സണ്‍, മിനി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആതിര ജയന്‍, വി.ജി ശ്രീവിദ്യ, സാലു ലാലു പുന്നയ്ക്കാട്, കെ.ആര്‍ അനീഷ, സെക്രട്ടറി സി.പി രാജേഷ്‌കുമാര്‍, അംബീരാജ് പത്മനാഭന്‍, ക്ലീന്‍ കേരള കമ്പനി മാനേജര്‍ ദിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കുന്നതിനായി നടന്ന യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായി ആതിര ജയനെയും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായി അഭിലാഷ് വിശ്വനാഥിനേയും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായി സാലി ലാലു പുന്നയ്ക്കാടിനേയും തെരഞ്ഞെടുത്തു. ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വൈസ് പ്രസിഡന്റ് പി.വി അന്നമ്മയ്ക്കാണ്.

ജില്ലാകൃഷി വിജ്ഞാന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി പരിശീലനങ്ങള്‍ 15 മുതല്‍
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 15 മുതല്‍ വിവിധ പരിശീലനങ്ങള്‍ നടത്തും. ശാസ്ത്രീയ പച്ചക്കറികൃഷി, കൂണ്‍കൃഷി, കുറ്റി കുരുമുളക് കൃഷി, തെങ്ങിന്റെ രോഗ കീട നിയന്ത്രണം, വിവിധതരം കമ്പോസ്റ്റുകളുടെ ഉല്പാദനം എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ ഈ മാസം 14 ന് മൂന്നിനകം 8078572094 എന്ന് ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

വാഹന ലേലം
കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസിലെ ഔദ്യോഗിക വാഹനമായ കെ.എല്‍ 01 ഇ 8788 നമ്പര്‍ ജീപ്പ് പത്തനംതിട്ട കളക്ടറേറ്റ് പ്രവേശന കവാടത്തിനെതിരായി സ്ഥിതി ചെയ്യുന്ന കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ഈ മാസം 29ന് രാവിലെ 11ന് ക്വട്ടേഷന്‍/ ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടു വാഹനം പരിശോധിക്കാം. ജില്ലാ സപ്ലൈ ഓഫീസില്‍ ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28ന് വൈകുന്നേരം അഞ്ചുവരെ.

പുനര്‍ലേലം
ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന ആഞ്ഞിലി, പ്ലാവ്, മാവ്, പന, ഉണങ്ങിയ വയണ തുടങ്ങി 15 മരങ്ങള്‍ ഈ മാസം 18 ന് രാവിലെ 11 ന്് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പുനര്‍ലേലം /ക്വട്ടേഷന്‍ നടക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് രാവിലെ 10.30 നകം. ഇ മെയില്‍ [email protected]

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡിസിഎ, പിജിഡിസിഎ ടാലി ആന്‍ഡ് എം.എസ് ഓഫീസ്, ഡാറ്റ എന്‍ട്രി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0469 2785525, 8078140525

ഭക്ഷ്യ ഭദ്രതാ നിയമ അവബോധം: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് ഫെബ്രുവരി 10ന് ട്രെയിനിംഗ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍മാര്‍ക്ക് ഭക്ഷ്യ ഭദ്രതാ നിയമത്തെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഫെബ്രുവരി 10ന് നടക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നതിനായി ആലോചനാ യോഗം ചേര്‍ന്നു. ഗൂഗിള്‍ മീറ്റിലൂടെ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം ദിലീപ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്കിടയില്‍ ഒരു ബോധവത്ക്കരണ പരിപാടി ഫെബ്രുവരി 10 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട ജില്ലയില്‍ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 5 വരെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഉദ്യാഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ജനസമ്പര്‍ക്ക പരിപാടി നടത്തും. ഇതിന് മുന്നോടിയായി ഫെബ്രുവരി 9 ന് താലൂക്ക് അടിസ്ഥാനത്തില്‍ ഒരു വിളംബര സദസ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ അതാത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. വിളംബര സദസില്‍ ഉപഭോക്തൃ സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കും.

ഫെബ്രുവരി 9 ന് നടത്താന്‍ നിശ്ചയിച്ച വിളംബര സദസില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് ശേഷമുള്ള ജനസമ്പര്‍ക്ക പരാതിയോടൊപ്പം ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിനായി രേഖാമൂലം കൈമാറാനും സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 10 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചാകും ജില്ലാതല ബോധവത്ക്കരണ പരിപാടി നടത്തുന്നത്.

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം ദിലീപ് കുമാര്‍, എ.ഡി.എം അലക്‌സ് പി. തോമസ്. ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി മോഹന്‍ കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (വിദ്യാഭ്യാസം), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍, ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍, ഡിപ്പോ മാനേജര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പത്താംതരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. 2021 ഫെബ്രുവരി 28 ന് അഡ്മിഷന്‍ അവസാനിക്കും. ഈ കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരകുമാരുമായി ബന്ധപ്പെടണം. ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ വഴിയാണ് അഡ്മിഷന്‍. വെബ്‌സൈറ്റ് അഡ്രസ്: literacymissionkerala.org

ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സമ്പര്‍ക്ക പഠന ക്ലാസുകള്‍ വഴിയാണ് അധ്യാപനം നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളിലാണു സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തുന്നത്. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ടൗണിലുളള മിനി സിവില്‍ സ്‌റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2220799.

പത്താംതരം തുല്യത- അപേക്ഷാ മാനദണ്ഡങ്ങള്‍:
അപേക്ഷകന് 2021 ജനുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയായിരിക്കണം. സ്‌കൂള്‍ തലത്തിലെയോ സാക്ഷരതാ മിഷന്റെയോ ഏഴാം ക്ലാസ് പാസായിരിക്കണം. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ, കോഴ്സ് ഫീസ് -1750 രൂപ . എസ്.സി/എസ്.ടി – പഠിതാക്കള്‍ക്ക് കോഴ്സ് ഫീസ് സൗജന്യം.

ഹയര്‍ സെക്കന്‍ഡറി തുല്യത- അപേക്ഷാ മാനദണ്ഡങ്ങള്‍:
അപേക്ഷകന് 2021 ജനുവരി ഒന്നിന് 22 വയസ് പൂര്‍ത്തിയായിരിക്കണം. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യത പരീക്ഷ പാസായവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. രജിസ്ട്രേഷന്‍ ഫീസ് 100 രൂപ, അഡ്മിഷന്‍ ഫീസ് 200 രൂപ, കോഴ്സ് ഫീസ് -2200 രൂപ. എസ്.സി/എസ്.ടി – പഠിതാക്കള്‍ക്ക് കോഴ്സ് ഫീസ് സൗജന്യം.

ലൈഫ് സര്‍ട്ടിഫിക്കറ്റ്
പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ പറ്റിയ എല്ലാ പെന്‍ഷന്‍കാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഏതെങ്കിലും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും അതോടൊപ്പം പെന്‍ഷന്‍ ബുക്ക്/കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പെന്‍ഷണറുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ഫെബ്രുവരി 15നകം ഓഫീസില്‍ സമര്‍പ്പിക്കണം. കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയയ്ക്കുന്നതിനുള്ള വിലാസം: ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്സ്, ജനറല്‍ ഹോസ്പിറ്റലിന് എതിര്‍വശം,പത്തനംതിട്ട.

വാര്‍ഷിക പുതുക്കല്‍
പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള പെന്‍ഷന്‍ പറ്റാത്ത എല്ലാ അംഗതൊഴിലാളികളും (മുന്‍ വര്‍ഷങ്ങളില്‍ കുടിശിക വരുത്തി 2020 വര്‍ഷത്തില്‍ കുടിശിക അടച്ചവര്‍ ഒഴികെ) 2020 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ മാര്‍ച്ച് 31 വരെ നടത്തും. പൂരിപ്പിച്ച നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുളള ഐഡന്റിറ്റി കാര്‍ഡ്, അംശാദായം അടയ്ക്കുന്ന പാസ് ബുക്ക്/തന്‍ വര്‍ഷം അംശാദായം ഒടുക്കിയ രസീത്് കൂടാതെ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അപേക്ഷയില്‍ അംഗതൊഴിലാളിയുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി അതാത് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖാന്തിരം ബുക്കുകള്‍ സമര്‍പ്പിക്കാം. ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലിസ്റ്റാക്കി ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖാന്തിരമല്ലാതെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട് ജപ്തി ചെയ്യാൻ ബാങ്ക് ; പത്തനംതിട്ടയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു

0
പത്തനംതിട്ട : ജില്ലയിൽ കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. സ്വയം കുത്തി...

അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം ; വെന്റിലേറ്ററിലേക്ക് മാറ്റി

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ...

ഇഡി അന്വേഷണം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എംഎം ഹസന്‍

0
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും...

10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് ഏപ്രില്‍ ഒന്ന് വരെ

0
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂടിന് കുറവില്ല. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നുവരെ...