പൊങ്കലിനോടനുബന്ധിച്ച്‌​ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട്​ കാണാന്‍ ​ രാഹുല്‍ ഗാന്ധി എത്തും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴരുടെ കാര്‍ഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ച്‌​ സംഘടിപ്പിക്കുന്ന ജെല്ലിക്കെട്ട്​ കാണാന്‍ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി എത്തും. തമിഴ്​നാട്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ കെ.എസ്.​ അഴഗിരിയാണ്​ ഇക്കാര്യമറിയിച്ചത്​.

ജനുവരി 14ന് ജെല്ലിക്കെട്ട്​ നടക്കുന്ന​ അവനിയാപുരത്താണ്​ രാഹുല്‍ ഗാന്ധി എത്തുന്നത്​. ‘തമിഴ്​ വണക്കം’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊങ്കലാഘോഷ പരിപാടികളുടെ ഭാഗമായാണിത്​. രാവിലെ 11 മണിക്ക്​ മധുരയില്‍ വിമാനമിറങ്ങി കാര്‍മാര്‍ഗം ജെല്ലിക്കെട്ട്​ മൈതാനത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തമിഴ്​നാട്ടിലെ കര്‍ഷക നേതാക്കളെയും കാണും. വൈകിട്ട്​ ഡല്‍ഹിക്ക്​ തിരിക്കും.

നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളുമായി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്​ ബന്ധമില്ലെന്ന്​ അഴഗിരി വ്യക്തമാക്കി. ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ഇതേ ദിവസം തമിഴ്​നാട്ടിലെത്തുന്നുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...