വൈറലാകാൻ തോക്കും പിടിച്ച് ഹൈവേയിൽ നൃത്തം ; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: സോഷ്യൽമീഡിയിയിൽ റീലുകൾ പോസ്റ്റ് ചെയ്യുന്നത് പലരുടെയും ദിനചര്യയായി മാറിയിരിക്കുന്നു. ഓരോ ദിവസവും പുതിയ റീലുണ്ടാക്കാനായി വ്യത്യസ്ത വിഷയം തേടി നടക്കുന്നവരാണ് ഒട്ടുമിക്ക പേരും. സോഷ്യൽമീഡിയ ലൈക്കിന് വേണ്ടി വ്യത്യസ്തമായ റീലുണ്ടാക്കി പുലിവാല് പിടിച്ചിരിക്കുകയാണ് ലഖ്‌നൗവിലെ ഒരു യൂട്യൂബർ. ലഖ്‌നൗവിലെ തിരക്കേറിയ ഹൈവേയിൽ കൈയിൽ തോക്കുംപിടിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് യൂട്യൂബറായ സിമ്രാൻ യാദവ് ചിത്രീകരിച്ചത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലാകുകയും ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. യുവതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അഭിഭാഷകനായ കല്യാൺജി ചൗധരി എന്നയാളാണ് എക്‌സിൽ തോക്ക് പിടിച്ചുള്ള നൃത്തം സോഷ്യൽമീഡിയയായ എക്‌സിൽ പോസ്റ്റ് ചെയ്തത്.

ലഖ്നൗവിലെ ഇൻസ്റ്റാഗ്രാം താരം സിമ്രാൻ യാദവ് ഹൈവേയിൽ പിസ്റ്റൾ കൈയിലെടുത്ത് നിയമവും പെരുമാറ്റച്ചട്ടവും പരസ്യമായി ലംഘിക്കുന്നു. വീഡിയോ വൈറലായിട്ടും ഉദ്യോഗസ്ഥർ നിശബ്ദത പാലിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോലീസിനെയടക്കം ടാഗ് ചെയ്തായിരുന്നു വീഡിയോ പോസ്റ്റ് ചെയ്ത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മറുപടിയുമായി ലഖ്‌നൗ പോലീസ് രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് പ്രതികരിച്ചു. വീഡിയോക്കെതിരെ വ്യാപകവിമർശനവും ഉയർന്നിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...

ഇസ്രയേലിന്റെ കടുത്ത നീക്കം; ലെബനനിൽ സൈനിക ശേഷി ഇനിയും ശക്തമാക്കുമെന്ന് പ്രതിരോധ സേനയുടെ മുന്നറിയിപ്പ്

0
ടെൽഅവീവ്: ലെബനനില്‍ സൈനിക ശേഷി ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രതിരോധ...

മരണപ്പെട്ടയാൾക്ക് ആശംസാ സന്ദേശം അയച്ച് കേന്ദ്ര പദ്ധതി; ആയുഷ്മാൻ ഭാരത് പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി...

0
റായ്പൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് സുഖം...