സമൂഹമാധ്യമങ്ങൾ വഴി ഭർത്താവിനെതിരെ ഗുരുതര ആരോപണം ; യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഓക്‌ലഹോമ : തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. യുഎസിലെ ഓക്‌ലഹോമയിൽ വ്യാഴാഴ്ച രാത്രി 11.15ഓടെയാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറ ഗിൽസണിനെ (43) വെടിവച്ച് കൊന്ന ശേഷം ഭർത്താവ് ജെറമിയ ഷോൺ ഡഫി (48) ആണ് ജീവനൊടുക്കിയത്. ഇരുവരും തമ്മിൽ വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനാൽ അകന്നു താമസിക്കുകയായിരുന്നു. ഒവാസോയിലെ സാറയുടെ വീട്ടിലെത്തിയ ശേഷമാണ് ജെറമിയ കൃത്യം നടത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടിയാണ് എമർജൻസി നമ്പറിൽ പൊലീസിനെ സംഭവം വിളിച്ചറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. കൃത്യം നടക്കുന്നതിന് രണ്ടാഴ്ച മുൻപ്, ഭർത്താവിനെതിരെ സാറ ടിക്‌ടോക്കിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഭർത്താവ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നയാളാണെന്ന് താൻ തിരിച്ചറിഞ്ഞെന്നായിരുന്നു വിഡിയോയിലെ പരാമർശം. 2021ൽ സാറ ഭർത്താവിൽ നിന്ന് തന്നെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ കോടതി സമീപിച്ചെങ്കിലും അവ തള്ളപ്പെട്ടിരുന്നു. ഈ വർഷം ജൂണിൽ വീണ്ടും കോടതിയെ സമീപിച്ചു.

ഇത്തവണ സംരക്ഷണ ഉത്തരവ് കോടതി നൽകി. ഇതുപ്രകാരം ജെറമിയയോട് സാറ താമസിക്കുന്ന വീട്ടിൽ നിന്ന് മാറി താമസിക്കുന്നതിനും സാറയിൽനിന്ന് 100 യാർഡ് അകലം പാലിക്കാനും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ജെറമിയയ്ക്കെതിരെ മറ്റൊരു സ്ത്രീ തന്റെ 15 വയസ്സുള്ള മകൾക്കുവേണ്ടിയും സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ജെറമിയ പരിശീലകനായിരുന്ന ബാസ്‌കറ്റ്ബോൾ ടീമിലെ വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന ആരോപണമാണ് പരാതിയിലുണ്ടായിരുന്നത്. സംഭവത്തിൽ ഒവാസോ പൊലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

ടോൾസ്റ്റോയിയെ സ്വാധീനിച്ച തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ പുടിന് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന...

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...