സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കമ്മ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്റര്‍
ഏഴംകുളം പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജി, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 9539789854

കരട് വോട്ടര്‍ പട്ടിക
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം. പേര് ചേര്‍ക്കല്‍, ഉള്‍ക്കുറിപ്പുകള്‍ തിരുത്തല്‍, സ്ഥാന മാറ്റം, ആക്ഷേപം എന്നിവ സംബന്ധിച്ച അപേക്ഷ ഓഗസ്റ്റ് ഏഴ് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ്: www.sec.kerala.gov.in ഫോണ്‍: 0468 2212052

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 10. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001. വെബ്സൈറ്റ്: www.srccc.in

സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 13 ദിവസത്തെ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ ‘ഉദ്യമി’ സൗജന്യ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-50. ഫോണ്‍ : 0468 2992293, 8330010232, 0468 2270243

അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി/പ്ലസ്ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:7994449314.
—-
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കരാര്‍ നിയമനം
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് നടക്കും. പ്രായപരിധി 45 (01.08.2025 അടിസ്ഥാനമാക്കി) യോഗ്യത: എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്‌ട്രേഷന്‍. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0469 2683084

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ഇടംപിടിച്ച് തിരുവല്ലയുടെ വികസന പദ്ധതികള്‍

0
തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന കുതിപ്പിന് കരുത്തേകാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച...

‘മിഷൻ സമുദ്ര’ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകർക്കും : സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഐക്യവേദി

0
തിരുവനന്തപുരം : കേരള ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതികൾ പരമ്പരാഗത...