സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 19000-43600 രൂപ ശമ്പള നിരക്കില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (എസ് എസി /എസ് ടി വിഭാഗത്തില്‍ നിന്നും സ്പെഷ്യല്‍ റിക്രൂട്ട് മെന്റ് ) (കാറ്റഗറി നം. 311/2018) തസ്തികയിലേക്ക് 26/02/2020 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 104/2020/ഡിഒഎച്ച് ) 25/02/2023 തീയതി അര്‍ധരാത്രിയില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 26/02/2023 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പിഎസി ഓഫീസര്‍ അറിയിച്ചു.

ബയോമെട്രിക് മസ്റ്ററിംഗ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2022 ഡിസംബര്‍ 31 വരെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28/29 നകം, തൊട്ടു മുന്‍പുള്ള വര്‍ഷം ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രേഗികള്‍, വൃദ്ധജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ ആ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കേണ്ടതും അതനുസരിച്ച് അക്ഷയ കേന്ദ്രം പ്രതിനിധി ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതുമാണ്. ആധാര്‍ ഇല്ലാതെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട 85 വയസ് കഴിഞ്ഞവര്‍, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവര്‍ സ്ഥിരമായി രോഗശയ്യയിലുളളവര്‍, 05/01/2021 തീയതിയിലെ സ.ഉ(എം.എസ്) നം.02/2021/ധന, നമ്പര്‍ ഉത്തരവ് പ്രകാരം പെന്‍ഷന്‍ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് ഗുണഭോക്താക്കള്‍, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ എന്നിവര്‍ ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. നിശ്ചിത സമയപരിധിക്കുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ മസ്റ്ററിംഗിനുളള നിശ്ചിത കാലാവധിക്കു ശേഷം പെന്‍ഷന്‍ വിതരണം നടത്തുകയുളളു. നിശ്ചിത സമയപരിധിക്കുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്ക് തുടര്‍ന്ന് എല്ലാ മാസവും ഒന്നു മുതല്‍ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാല്‍ അവര്‍ക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതല്‍ക്കുളള പെന്‍ഷന്‍ മാത്രമേ ലഭിക്കൂ. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റര്‍ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനായി 50 രൂപയും മസ്റ്ററിംഗ് നടത്തുന്ന സമയത്ത് ഗുണഭോക്താക്കള്‍ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കണം. ഫോണ്‍ : 0469-2603074.

അവധിക്കാല കംപ്യൂട്ടര്‍ കോഴ്സുകള്‍ 
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ജുനിയര്‍ പ്രോഗ്രാമര്‍ കോഴ്സ് യുസിഗ് പൈത്തണ്‍ എന്ന അവധിക്കാല കംപ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ചവര്‍ മുതല്‍ അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 9947123177

കുടുംബശ്രീ ലോഗോ, ടാഗ് ലൈന്‍ ഒരുക്കാന്‍ മത്സരം:
10,000 രൂപ വീതം സമ്മാനം

തിരുവനന്തപുരം: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും. ലോഗോയും ടാഗ്ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍.എന്‍ട്രികള്‍ ഏപ്രില്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.വിശദാംശങ്ങള്‍ക്ക് www.kudumbashree.org/logo

കുടുംബശ്രീ രജതജൂബിലി
‘മുദ്രഗീതം’ ഒരുക്കാന്‍
അയല്‍ക്കൂട്ട വനിതകള്‍ക്ക് രചനാ മത്സരം

തിരുവനന്തപുരം: രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ‘മുദ്രഗീതം’-തീം സോങ്ങ് ഒരുക്കുന്നു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നു തന്നെ തീം സോങ്ങ് കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍ക്കായി ‘മുദ്രഗീതം’ തീം സോങ്ങ് രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പതിനായിരം രൂപയും ഫലകവും സമ്മാനം ലഭിക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് മികച്ച രചന തിരഞ്ഞെടുക്കുക. മെയ് 17 ന് നടക്കുന്ന കുടുംബശ്രീ വാര്‍ഷിക ദിനാഘോഷ പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും. കാല്‍ നൂറ്റാണ്ടിനിടയില്‍ കുടുംബശ്രീയുടെ സമഗ്ര സംഭാവനകളുടെ സംക്ഷിപ്തമാണ് ഗാനത്തില്‍ പ്രതിഫലിക്കേണ്ടത്. ലിംഗാധിഷ്ഠിതമല്ലാത്ത പ്രമേയമായിരിക്കണം ഗാനത്തിന്റെ ഉള്ളടക്കം. കൂടാതെ മതനിരപേക്ഷ ജീവിത വീക്ഷണത്തിന് ഇണങ്ങി നില്‍ക്കുന്നതും ആത്മവിശ്വാസം, സ്‌നേഹം, സഹകരണ മനോഭാവം എന്നിവ ആര്‍ജിക്കാന്‍ പ്രചോദനം നല്‍കുന്നതുമായിരിക്കണം. പതിനാറ് വരിയില്‍ കൂടാന്‍ പാടില്ല. രചനകള്‍ മലയാളത്തിലായിരിക്കണം. തിരഞ്ഞെടുക്കുന്ന രചന സംഗീതം നല്‍കി കുടുംബശ്രീയുടെ തീം സോങ്ങായി ഉപയോഗിക്കും. രചനകള്‍ 2023 ഏപ്രില്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്. മെഡിക്കല്‍ കോളേജ്. പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം.

അഭിമുഖം മാറ്റി വെച്ചു
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിലവില്‍ ഒഴിവുളള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ നിന്നും അയച്ചു തന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സ്ഥിരനിയമനത്തിനുളള അഭിമുഖം ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം റിവ്യൂ മീറ്റിംഗ് നടക്കുന്നതിനാല്‍ ഏപ്രില്‍ 11 ലേക്ക് മാറ്റിവെച്ചു. അന്നേ ദിവസം രാവിലെ 11 ന് പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പത്തനംതിട്ട ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായി നിരക്കാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള മോഡലും ജി.പി.എസ് സംവിധാനമുള്ളതുമായ വാഹനമായിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍: 0468-2322014.

കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ രേഖകള്‍ ഹാജരാക്കണം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായി 60 വയസ് പൂര്‍ത്തീകരിച്ച് 2017 ഡിസംബര്‍ വരെ അധിവര്‍ഷാനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ രേഖകള്‍ നല്‍കാത്തവര്‍ ആധാര്‍കാര്‍ഡ്, സീറോ ബാലന്‍സ് അല്ലാത്ത സിംഗിള്‍ അക്കൗണ്ടുളള ബാങ്ക് പാസുബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പുകളും അംഗത്തിന്റെ ഫോണ്‍ നമ്പറും ഏപ്രില്‍ 10-ന് മുന്‍പ് ഹാജരാക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികള്‍ മരണസര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും രണ്ടു രേഖകളുടെ പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുളളവര്‍ വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കണം.ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശാദായം അടയ്ക്കുന്നതില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടവാക്കുന്നതിനുളള സമയപരിധി മെയ് 31 വരെ നീട്ടിയിട്ടുളളതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...