90% ചോദ്യവും സ്വകാര്യ ഗൈഡില്‍നിന്ന് കോപ്പിയടിച്ചത് ; പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി.എസ്.സി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലംബര്‍ തസ്തികയിലേക്ക് പി.എസ്.സി തയ്യാറാക്കിയ ചോദ്യങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ ഗൈഡില്‍നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണത്തെ തുടര്‍ന്ന് പരീക്ഷ പി.എസ്.സി റദ്ദാക്കി. വ്യവസായ പരിശീലന വകുപ്പിലെ പ്ലംബര്‍ തസ്തികയിലേക്ക് നടത്തിയ പരീക്ഷയാണ് പി.എസ്.സി റദ്ദാക്കിയത്. മാര്‍ച്ച് നാലിന് നടത്തിയ പരീക്ഷയാണ് റദ്ദാക്കിയത്. പുതുക്കിയ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും. പരീക്ഷയിലെ 90 ശതമാനം ചോദ്യങ്ങളും 2019ല്‍ ഇറങ്ങിയ മനീഷ് മിശ്രയുടെ ‘പ്ലംബര്‍ തിയറി’ എന്ന പുസ്തകത്തില്‍ നിന്നാണ് പകര്‍ത്തിയത്.

100 ചോദ്യങ്ങളില്‍ 93 ചോദ്യങ്ങളും ‘പ്ലംബര്‍ തിയറി’യില്‍ നിന്ന് പകര്‍ത്തുകയായിരുന്നു. ഗൈഡിലെ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പി.എസ്.സി ചോദ്യത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ നീല്‍കാന്ത് പബ്ലിഷേഴ്‌സ് പുറത്തിറക്കിയതാണ് ഈ പുസ്തകം. വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഥവാ പ്ലംബറുടെ പോസ്റ്റിസ്റ്റിലേക്കുള്ള പരീക്ഷയിലാണ് ഈ കോപ്പിയടി ചോദ്യങ്ങള്‍ നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...