സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നികുതി പിരിവില്‍ നൂറു ശതമാനം നേട്ടം കൊയ്ത് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
2023- 24 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവില്‍ നൂറു ശതമാനം പൂര്‍ത്തിയാക്കി വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്. കെട്ടിട നികുതി 5504000 രൂപ, എപ്ലോയിസ് തൊഴില്‍ നികുതി 1107820 രൂപ, ഇന്‍സ്റ്റിട്യൂഷന്‍ തൊഴില്‍ നികുതി 65960 രൂപ, വ്യാപാര സ്ഥാപനങ്ങളുടെ തൊഴില്‍ നികുതി 131860 രൂപ, ലൈസന്‍സ് ഫീസ് 172500 രൂപ, വാടക 98562 രൂപ, എന്നീ ക്രമത്തിലാണ് നികുതി വരവ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വള്ളിക്കോട് ഗ്രാമ പഞ്ചായത്തില്‍ നൂറു ശതമാനം പിരിവ് നടക്കുന്നത്. നികുതി ദായകരും ജീവനക്കാരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതു കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ പറഞ്ഞു.

ജി-ബിന്‍ വിതരണം
അടുക്കള മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് അയിരൂര്‍ ഗ്രാമപഞ്ചായത്ത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്തിലെ 175 ഗുണഭോക്താക്കള്‍ക്ക് ഹോം കമ്പോസ്റ്റ് യൂണിറ്റ് ജി-ബിന്‍ വിതരണം അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2022- 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7,94,000 രൂപ ചെലവഴിച്ചാണ് ജി-ബിന്‍ വിതരണം നടത്തിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളില്‍ എത്തുന്നതിനായി പുതിയ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടിലെയര്‍ മൈക്രോബിയല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന ജി-ബിന്നില്‍ മൂന്ന് ബിന്നുകളാണ് ഉള്ളത്. മാലിന്യം വിഘടിക്കുമ്പോഴുള്ള ദുര്‍ഗന്ധമോ മലിനജല പ്രശ്നങ്ങളോ ജി-ബിന്നില്‍ ഇല്ല. മാലിന്യം ഉണ്ടാകുന്നയിടത്തു വെച്ച് തന്നെ സംസ്‌കരിച്ച് ജൈവവളമാക്കി ജി -ബിന്നില്‍ മാറ്റാം. ഈ വളം അടുക്കള തോട്ടത്തില്‍ ഉപയോഗിക്കാം. വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യങ്കാവ്, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ വിമല്‍ , വാര്‍ഡ് അംഗങ്ങളായ അംബുജ ഭായി, ബെന്‍സണ്‍ പി.തോമസ്, പ്രഭാവതി, മറിയം തോമസ്, എന്‍.ജി ഉണ്ണിക്കൃഷ്ണന്‍, അനുരാധ ശ്രീജിത്ത്, സോമശേഖരന്‍ നായര്‍, കെ.ടി സുബിന്‍, പ്രദീപ് അയിരൂര്‍, അനിതാകുറുപ്പ്, അഡ്വ. ശ്രീകല ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്പോട്സ് കിറ്റ് വിതരണം
അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പോട്സ് കിറ്റ് വിതരണം നടന്നു. അയിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രജിസ്ട്രേഷന്‍ പുതുക്കിയ നാല് ക്ലബുകള്‍ക്ക് ആവശ്യപ്രകാരമുള്ള 6000 രൂപയുടെ സാധനങ്ങളാണ് വിതരണം നടത്തിയത്. വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാംകുട്ടി അയ്യങ്കാവ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീജ വിമല്‍ , വാര്‍ഡ് അംഗങ്ങളായ അംബുജ ഭായി, ബെന്‍സണ്‍ പി.തോമസ്, പ്രഭാവതി, മറിയം തോമസ്, എന്‍.ജി ഉണ്ണിക്കൃഷ്ണന്‍, അനുരാധ ശ്രീജിത്ത്, സോമശേഖരന്‍ നായര്‍, കെ.ടി സുബിന്‍, പ്രദീപ് അയിരൂര്‍, അനിതാകുറുപ്പ്, അഡ്വ. ശ്രീകല ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിസി ടിവി ക്യാമറ സ്ഥാപിച്ചു
തോട്ടഭാഗം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കാനെത്തുന്നവരെ പിടികൂടാന്‍ തോട്ടഭാഗത്ത് സിസി ടിവി ക്യാമറ സ്ഥാപിച്ചു. തോട്ടഭാഗം ഒന്‍പതാം വാര്‍ഡില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ സിസ്റ്റത്തിന്റെ ഉദ്ഘാടനം തിരുവല്ല സബ് ഇന്‍സ്‌പെക്ടര്‍ കുരുവിള സക്കറിയ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2022-23 പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. റോഡിലെ വശങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവമാലിന്യങ്ങളും ജൈവമാലിന്യങ്ങളും നിറഞ്ഞ നിലയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടിയാല്‍ 5000 മുതല്‍ 25000 രൂപ വരെ പിഴ ഈടാക്കുവാനാണ് പഞ്ചായത്ത് തീരുമാനം. മാലിന്യ പ്രശ്നത്തിന് ഒപ്പം തിരക്കേറിയ ഈ ജംഗ്ഷനിലെ സുരക്ഷയ്ക്കും ക്യാമറകള്‍ ഗുണം ചെയ്യും. ചടങ്ങില്‍ കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഡി ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ ആര്‍ വിനോദ്, അനിതാ സജി, സി എന്‍ അച്ചു , പ്രവീണ്‍ ഗോപി, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, എംസി ലതിക കുമാരി , ലീലാ സനല്‍, ബെര്‍സിലി ജോസഫ്, സി ജി മന്മഥന്‍ നായര്‍, അശോക് കുമാര്‍, കുര്യന്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്റേണ്‍ഷിപ്പിന് അവസരം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്പ് കേരളയില്‍ ശമ്പളത്തോടു കൂടിയുള്ള ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് അവസരം. മൂന്നുവര്‍ഷം അംഗീകൃത ബിരുദമുള്ള 30 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ അയക്കേണ്ട ഈമെയില്‍ [email protected].അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഒന്‍പത്. ഫോണ്‍:9495999668,9995288833,9656043142.

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് 12 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഏപ്രില്‍ അഞ്ചിന് പകല്‍ 12 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍:0468 2322762.

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് 12 ന്
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് ഏപ്രില്‍ 12 ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സ്‌കൂളില്‍ നിന്നും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഏപ്രില്‍ 12. ഫോണ്‍ :0468 2256000.

നിയമസഭ സെലക്ട് കമ്മിറ്റി ഏപ്രില്‍ 11 ന്
പതിനഞ്ചാം കേരള നിയമസഭയുടെ 2022 ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 11 ന് രാവിലെ 10.30 ന് കോട്ടയം ജില്ലയിലെ കെപിഎസ് മേനോന്‍ ഹാളില്‍ യോഗം ചേരും. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ബോര്‍ഡ് മെമ്പേഴ്‌സ് എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 2022 ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റായ www.niyamasabha.org ല്‍ ലഭിക്കും. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ അയച്ചു കൊടുക്കാം.

മസ്റ്ററിംഗ് നടത്തണം
പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡിലെ 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അപേക്ഷ നല്‍കിയവര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പെന്‍ഷന്‍ ഗുണഭോക്താക്കളും ഏപ്രില്‍ ഒന്നു മുതല്‍ 2023 ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ വിവിധ അക്ഷയകേന്ദ്രങ്ങളില്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് ( മുമ്പ് മസ്റ്ററിംഗ് ചെയ്തവര്‍ ഉള്‍പ്പെടെ) നിര്‍ബന്ധമായും നടത്തണം. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ ഹോം മസ്റ്ററിംഗ് നടത്തണം.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പരിപാടി പകല്‍ വീട്, കാഞ്ഞീറ്റുകരയുടെ ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടാക്‌സി ടൂറിസ്റ്റ് പെര്‍മിറ്റുളള 7 സീറ്റര്‍, 2015/അതില്‍ ഉയര്‍ന്നതോ മോഡല്‍ വാഹനം പ്രതിമാസം 2500 കിലോമീറ്റര്‍ ഓടണം. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12ന് വൈകുന്നേരം അഞ്ചു വരെ.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പരിപാടി പകല്‍ വീട് വല്ലനയുടെ ആവശ്യത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ടാക്‌സി ടൂറിസ്റ്റ് പെര്‍മിറ്റുളള 7 സീറ്റര്‍, 2015/അതില്‍ ഉയര്‍ന്നതോ മോഡല്‍ വാഹനം പ്രതിമാസം 2500 കിലോമീറ്റര്‍ ഓടണം. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 12 ന് വൈകുന്നേരം അഞ്ചു വരെ.

വാര്‍ഷിക പുതുക്കല്‍ തീയതി നീട്ടി
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്ത എല്ലാ അംഗതൊഴിലാളികളുടെയും 2022 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

വയോ സൗഹൃദ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍
ഏറ്റെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ടയെ വയോജന സൗഹൃദ ജില്ലയായി മാറ്റാനുള്ള പദ്ധതി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ ശുചീകരണ പദ്ധതിക്കൊപ്പം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്ന പദ്ധതിയാണ് വയോ സൗഹൃദ പദ്ധതി. ഇതിനായി ശില്‍പശാലയും സംഘടിപ്പിച്ചിരുന്നു. ആസൂത്രണ സമിതിയില്‍ അംഗീകാരം ലഭിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ പുതിയ സാമ്പത്തിക വര്‍ഷം പരിഷ്‌ക്കരണത്തിന് വിധേയമാക്കും. നിലവിലുള്ള സ്പില്‍ ഓവര്‍ പദ്ധതികളെക്കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്‌ക്കരണത്തിന് വിധേയമാക്കുക. അതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സ്പില്‍ ഓവര്‍ തിട്ടപ്പെടുത്തി കൃത്യമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണം. പദ്ധതി ഘടനയില്‍ മാറ്റം വരുത്തി ഏപ്രില്‍ മാസം തന്നെ പരിഷ്‌കാരം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടികള്‍ക്ക് പ്രത്യേകം പദ്ധതി ആവശ്യമാണെന്ന് ആസൂത്രണ സമിതി യോഗം വിലയിരുത്തി. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും 12 ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കൊടുമണ്‍, ആനിക്കാട്, അരുവാപ്പുലം, മലയാലപ്പുഴ, തണ്ണിത്തോട്, ചെറുകോല്‍, എഴുമറ്റൂര്‍, കവിയൂര്‍, കുറ്റൂര്‍, മല്ലപ്പള്ളി, തുമ്പമണ്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ആസൂത്രണ സമിതി അംഗങ്ങള്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മസ്റ്ററിംഗ്
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച അംഗങ്ങള്‍ക്ക് 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അടുത്തുളള അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് ചെയ്യാന്‍ അവസരം ഉണ്ട്. എല്ലാ പെന്‍ഷന്‍കാരും നിശ്ചിത സമയത്തിനുളളില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222709.

തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാര്‍
പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക്തടി ചില്ലറവില്പനയ്ക്ക് തയ്യാര്‍. പൊതുജനങ്ങള്‍ക്ക് നിലവാരമുള്ള തേക്ക്തടികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറവില്‍പ്പന നടത്തുന്നത്. രണ്ട് ബി, മൂന്ന് ബി എന്നീ ഇനങ്ങളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറവില്‍പ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. വീട് നിര്‍മ്മിക്കുന്നതിനു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ളാന്‍, സ്‌കെച്ച്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കോന്നി ഡിപ്പോയില്‍ സമീപിച്ചാല്‍ 5 ക്യു. മീററര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. ഫോണ്‍ : കോന്നി ഡിപ്പോ ഓഫീസര്‍ 8547600530, ഡിപ്പോ ഓഫീസ് – 0468 2247927,പുനലൂര്‍ ടിംമ്പര്‍ സെയില്‍ സ്ഡിവിഷന്‍ 0475-2222617.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ഷോപ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് കൂടുതല്‍ അറിവ് നേടാന്‍ താല്‍പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലെപ്മെന്റ് (കീഡ്) മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ഷോപ് (റെസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു. ഏപ്രില്‍ 11 മുതല്‍ 13 വരെ കളമശ്ശേരിയില്‍ ഉള്ള കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. സോഷ്യല്‍ മീഡിയ അഡ്വൈര്‍ടൈസ്മെന്റ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ , സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍, വെബ് സൈറ്റ്മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്. സെര്‍റ്റിഫിക്കേഷന്‍ , ഭക്ഷണം , താമസം, ജിഎസ്ടി ഉള്‍പ്പടെ 2,950 രൂപ ആണ് ഈ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ല്‍ ഏപ്രില്‍ ഏഴിനു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890/ 2550322.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...