ലോട്ടറി അടിച്ചയാള്‍ മദ്യസല്‍ക്കാരത്തിനിടെ മരിച്ച സംഭവം ; സുഹൃത്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതിന് പിന്നാലെ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. മദ്യപിക്കാന്‍ ഒപ്പമുണ്ടായിരുന്ന സന്തോഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മദ്യസല്‍ക്കാരം നടത്തുന്നതിനിടെ വീടിന്റെ മണ്‍ തിട്ടയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ചത് ഇരുവരും തമ്മിലുള്ള അടിപിടിക്കിടെയാണ്. സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിനിടെയുള്ള വാക്കു തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്.

പാങ്ങോട് സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കിടാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ മദ്യ സല്‍ക്കാരത്തിനിടെയായിരുന്നു മരണം. വാക്കുതര്‍ക്കത്തിനിടെ സജീവ് വീട്ടുമുറ്റത്തു നിന്ന് ഒരു മീറ്റര്‍ താഴ്ചയിലുളള റബ്ബര്‍ തോട്ടത്തിലേക്ക് വീണെന്നാണ് സുഹൃത്തുക്കളുടെ മൊഴി. കഴിഞ്ഞ ദിവസമാണ് ലോട്ടറിയടിച്ച പണം സജീവിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത്. തുടര്‍ന്ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍ പിളളയുടെ വീട്ടില്‍ മദ്യസല്‍ക്കാരം നടത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുമാലിട – മുരണി ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ന്നു ; യാത്ര ദുരിതമാകുന്നു

0
മല്ലപ്പള്ളി : തിരുമാലിട - മുരണി - ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ച്ച...

അമ്പലപ്പുഴ എസ്ഡിവി യുപി സ്‌കൂൾ പിടിഎ ഭാരവാഹികൾ വൻ അഴിമതി നടത്തുന്നുവെന്ന് ജി.സുധാകരൻ

0
അമ്പലപ്പുഴ: അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി...

വയനാട് കള്ളാടി ദുരന്തം ; ഇന്നത്തെ തിരച്ചിൽ ഒന്നും രണ്ടും സോൺ കേന്ദ്രീകരിച്ച്

0
മേപ്പാടി : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും....

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച്...