സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

റൈഫിള്‍ അസോസിയേഷന്‍
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താം
ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 19 ന് മുട്ടത്തുള്ള ജില്ലാ റൈഫിള്‍ ഹാളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാരല്ലാത്ത ജില്ലാ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും വോട്ടു രേഖപ്പെടുത്താം. ഡബ്ല്യു എ 773/2023, ഡബ്ല്യു എ 745/2023 എന്നീ അപ്പീല്‍ പരാതികളിന്മേല്‍ കേരളാ ഹൈക്കോടതി ഏപ്രില്‍12 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണിത്. ഇതിന്‍ പ്രകാരം അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും ഏപ്രില്‍ 19 നു രാവിലെ 11 മണിമുതല്‍ വൈകീട്ട് 3 മണി വരെ ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഹാജരായി സമ്മതിദാന അവകാശം വിനിയോഗിക്കാമെന്ന് റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത്:
ജില്ലയില്‍ ലഭിച്ചത് 1911 പരാതികള്‍
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിലേക്ക് ലഭിച്ചത് 1911 പരാതികള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ 15 വരെയുള്ള കണക്കാണിത്. ഏപ്രില്‍ 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. അടൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് 514 പരാതികള്‍. കോഴഞ്ചേരി 375, കോന്നി 328, റാന്നി 252, തിരുവല്ല 260, മല്ലപ്പള്ളി 182 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്ക്. മല്ലപ്പള്ളി താലൂക്കിലാണ് ഏറ്റവും കുറവ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജില്ലയില്‍ മേയ് രണ്ടു മുതല്‍ 11 വരെയാണ് അദാലത്ത് നടക്കുന്നത്. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ താലൂക്ക് തല അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.
ജനങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. ലഭിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി താലൂക്ക് അദാലത്ത് സെല്ലും ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

0
‌കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്....

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർ‍ടിസി ബസ് മറിഞ്ഞു : കണ്ടക്ടറും ഡ്രൈവറും മരിച്ചു ; ...

0
ബെംഗളുരു : ബെംഗളൂരു- മൈസുരു എക്‌സ്പ്രസ്‌വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ്...

കൊല്ലം പത്തനാപുരത്ത് വളർത്തുമൃ​ഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി

0
കൊല്ലം : പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ കൊന്ന പുലി കെണിയിൽ കുടുങ്ങി. അലിമുക്ക്...

റഷ്യൻ എണ്ണ വാങ്ങിയാൽ 100 ശതമാനം വരെ താരിഫ്‌ ; ബിൽ പാസാക്കി യുഎസ്...

0
വാഷിംഗ്ടൺ : യുക്രൈൻ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ലക്ഷ്യമിട്ട്, റഷ്യയിൽ...