ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനത്തിന് മുട്ടാർ ഗ്രാമപഞ്ചായത്തിലും തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ: ആലപ്പുഴ ജില്ലയിലെ മികച്ച ഒന്നാമത്തെ പഞ്ചായത്തിനുള്ള കേരള സംസ്ഥാന സ്വരാജ് ട്രോഫി അവാർഡ് കരസ്ഥമാക്കിയ മുട്ടാർ ഗ്രാമപഞ്ചായത്തിലും ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനത്തിനു തുടക്കമായി. പഞ്ചായത്തു പ്രസിഡന്റ്‌ ലിനി ജോളി ഉദ്ഘാടനം ചെയ്തു. ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ്‌ പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.

മുട്ടാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഏബ്രഹാം ചാക്കോ, സെക്രട്ടറി ബിനു ഗോപാൽ, വാർഡ്അംഗം വിനോദ് കുമാർ, കുട്ടനാട് ലിങ്ക് സെന്റർ സെക്രട്ടറി എം.ജി കൊച്ചുമോൻ, ട്രഷറാർ വി.പി.മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എം.വേണുഗോപാൽ, സ്വാമിനാഥൻ മുട്ടാർ, പ്രോഗ്രാം കോർഡിനേറ്റർ അംജിത് കുമാർ, ആരോഗ്യ പ്രവർത്തകരായ പ്രവീണ, മഞ്ജു, രാജൻ എന്നിവർ പ്രസംഗിച്ചു.

ഭവന സന്ദർശന പരിചരണ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ്‌ ലിനി ജോളി ചെയ്തു. ചികിത്സിച്ചു പൂർണ്ണമായും മാറ്റാനാകാത്ത കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചു കടുത്ത വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കും വിവിധ രോഗങ്ങളും അപകടങ്ങളും മൂലം ചലനശേഷി പരിമിതപെട്ടവർക്കും പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുവാനാണ് ഇതുമൂലം ഉദ്യേശിക്കുന്നത്. അഭിലാഷ് മുട്ടാർ, സ്വാമിനാഥൻ എന്നിവർ കൺവീനർമാരായി ഉള്ള പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

0
ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍...