സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

രജിസ്ട്രേഷന്‍ പുതുക്കല്‍ തീയതി നീട്ടി
വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/10/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും ആ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനുള്ള കാലാവധി മെയ് 31 വരെ നീട്ടി. പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 31 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാം.

പ്രീഡിഡിസി യോഗം നാളെ (26)
ജില്ലാ വികസന സമിതിയുടെ ഏപ്രില്‍ 22 ന് നടത്താനിരുന്ന പ്രീഡിഡിസി യോഗം നാളെ (ഏപ്രില്‍ 26) രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷ കോച്ചിംഗ് ക്ലാസ്
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് ) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലേ സിവില്‍ സര്‍വീസ് അക്കാദമി ജൂണ്‍ 20 മുതല്‍ ആരംഭിക്കുന്ന 10 മാസം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി/മെയിന്‍സ് പരീക്ഷയ്ക്കുളള കോച്ചിംങ് ക്ലാസുകള്‍ ആരംഭിക്കുന്നു. പ്രവേശനത്തിനു വേണ്ട അടിസ്ഥാന യോഗ്യത ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471-2479966, 0471-2309012, 7907099629.

സ്‌കോള്‍ കേരള : യോഗ കോഴ്സ് പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേന നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സ് ഒന്നാം ബാച്ചിലേക്കുളള പ്രവേശന തീയതികള്‍ നീട്ടി. പിഴയില്ലാതെ ഏപ്രില്‍ 29 വരെയും 100 രൂപ പിഴയോടെ മെയ് അഞ്ചു വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് www.scolekerala.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0471-2342950 , 2342369, 2342271.

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. മെയ് 9 മുതല്‍ 17 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 4130 രൂപയാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ (www.kied.info ) മെയ് ഒന്നിനു മുമ്പ് അപേക്ഷസമര്‍പ്പിക്കണം.
ഫോണ്‍ : 0484-2532890, 2550322, 9605542061.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ പ്രവര്‍ത്തികള്‍
മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡിപിസി അംഗീകരിച്ച് കരാര്‍ വച്ച അടിയന്തിര നിര്‍മാണ പ്രവര്‍ത്തികള്‍ മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ മാസം മഴക്കാലം ആരംഭിക്കുന്നതിനാല്‍ റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം അതിനു മുന്‍പായി പൂര്‍ത്തിയാക്കണം. എല്ലാ വിദ്യാലയങ്ങളുടെയും അറ്റകുറ്റപ്പണികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സുരക്ഷ ഉറപ്പാക്കല്‍ എന്നിവ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കണം. ഈ വര്‍ഷം ആദ്യം തന്നെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലഞ്ഞൂര്‍, എനാദിമംഗലം, കടമ്പനാട്, കോട്ടാങ്ങല്‍, അയിരൂര്‍, ഇരവിപേരൂര്‍, റാന്നി പഴവങ്ങാടി, പുറമറ്റം, കടപ്ര എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും അടൂര്‍, തിരുവല്ല നഗരസഭകളുടെയും 2023-24 വാര്‍ഷിക പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. പന്തളം, തിരുവല്ല നഗരസഭകളുടെ 2023-24 വര്‍ഷത്തെ അയ്യന്‍ങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിനും ആക്ഷന്‍ പ്ലാനിനും അംഗീകാരം ലഭിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 27, 28 തീയതികളില്‍
പത്തനംതിട്ട ജില്ലയിലെ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (മെയില്‍) (കാറ്റഗറി നം. 538/2019) തസ്തികയുടെ 05/04/2023 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഏപ്രില്‍ 27, 28 തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍ : 0468 2222665.

എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കി വരുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ തയ്യാറായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന ഓഫീസറും ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം. അപേക്ഷ നല്‍കാനുളള അവസാന തീയതി മെയ് 20. ഫോണ്‍ :0468 2322712

ശ്രദ്ധേയമായ നേട്ടം കൈവരിച്ച് പൊതുവിതരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
പൊതുവിതരണ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പൊതുവിതരണ വകുപ്പ് നടപ്പിലാക്കിയിട്ടുളളത്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപാ നിരക്കില്‍ ഉച്ചയൂണ് നല്‍കുന്ന ക്ഷേമ പദ്ധതിയായ സുഭിക്ഷ ഹോട്ടല്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിച്ചു വരുന്നു. ആദിവാസി മേഖലയില്‍ കോന്നി , റാന്നി താലൂക്കുകളില്‍ 15 ആദിവാസി ഊരുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കുന്നതിന് ഒരുക്കിയിട്ടുള്ള സഞ്ചരിക്കുന്ന റേഷന്‍കടകള്‍ യാത്രാക്ലേശം അനുഭവിക്കുന്ന കോളനികളിലുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട് .ദീര്‍ഘകാലമായി റദ്ദു ചെയ്യപ്പെട്ടിരുന്ന റേഷന്‍ കടകള്‍ക്ക് പകരമായി സംവരണതത്വം പാലിച്ചുകൊണ്ട് പട്ടികജാതി/ഭിന്നശേഷി വിഭാഗങ്ങളിലായി ആകെ 12 റേഷന്‍ കടകള്‍ക്ക് പുതിയതായി ലൈസന്‍സ് നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. 2022 ഓണക്കാലത്ത് സംസ്ഥാന സബ്‌സിഡിയോടെ പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി വിതരണം ചെയ്തു. ജില്ലയില്‍ 593 എ.എ.വൈ കാര്‍ഡുകളും , 9406 പി.എച്ച്.എച്ച് കാര്‍ഡുകളും ഇതിനകം വിതരണം ചെയ്തു.കൂടാതെ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പരിശോധന സുധാര്യമാക്കുന്നതിന് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു വരുന്നു. ഗുരുതര രോഗബാധിതര്‍ക്ക് ചികില്‍സ ആനുകൂല്യം ലഭിക്കുന്നതിനായി ജില്ലയില്‍ 65 പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ സംസ്ഥാന മുന്‍ഗണനാ വിഭാഗത്തിലേക്ക് ചികിത്സാവശ്യത്തിന് മാത്രമായി മാറ്റി നല്‍കി.ഓപ്പറേഷന്‍ എല്ലോ പദ്ധതിയുടെ ഭാഗമായി അനര്‍ഹമായി കൈവശം വച്ചിരുന്ന 5640 കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അര്‍ഹരായവര്‍ക്ക് മുന്‍ ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അനര്‍ഹരായ കാര്‍ഡുടമകളില്‍ നിന്ന് 13,33,175 രൂപ സര്‍ക്കാരിലേക്ക് അടവാക്കിയിട്ടുണ്ട്. ജില്ലയിലെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടതും റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമായ 165 പേര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചു.

കരിയര്‍ സെമിനാര്‍ ഏപ്രില്‍ 28 ന്
പ്ലസ് ടു പഠനം വിജയകരമായി പൂര്‍ത്തീകരിച്ച ഐടി/സോഫ്റ്റ് വെയര്‍, എച്ച് ആര്‍ ഫിനാന്‍സ് എന്നീ മേഖലകളില്‍ കരിയര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പും പ്രമുഖ ഐടി കമ്പനികളിലൊന്നായ എച്ച്സിഎല്‍ ടെക്കും സംയുക്തമായി സംഘടിപ്പിക്കുന്ന കരിയര്‍ സെമിനാര്‍ ഏപ്രില്‍ 28 ന് കൊല്ലം സെന്റ് അലോഷ്യസ് കോളജില്‍ രാവിലെ 10 ന് നടത്തും. 2022-23 വര്‍ഷങ്ങളില്‍ പ്ലസ് ടു/ വിഎച്ച് എസ് ഇ (സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ്) പഠിച്ചവര്‍ക്കും റിസല്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. ഫോണ്‍ : 9446719390, 8129217949.

പിഴ ചുമത്തി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് കത്തിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്ത രണ്ട് സ്ഥാപനങ്ങള്‍ക്കും നാല് വ്യക്തികള്‍ക്കും 10000 രൂപ വീതം പിഴ ചുമത്തി. അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാതെ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...