അഭിമുഖം മാറ്റിവെച്ചു
തിരുവല്ല നഗരസഭാ ഓഫീസില്‍ നാളെ (04) നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്കുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സ് 2023 ജൂണ്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 8281360360 (കൊച്ചി സെന്റര്‍), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റര്‍)
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയം മേയ് 31 വരെ നീട്ടി. കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2320158
കാലാവധി ദീര്‍ഘിപ്പിച്ചു
2021-22, 2022-23 അധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, എംബിബിഎസ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എംസിഎ, എംബിഎ, ബിഎസ്സി നഴ്‌സിംഗ്, എംഎസ്സി നഴ്‌സിംഗ് എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിനും, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് ആറ് വരെ ദീര്‍ഘിപ്പിച്ചതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ലാപ്‌ടോപ്പ്, പഠന കിറ്റ് എന്നിവയ്ക്കുള്ള അപേക്ഷയും മറ്റു വിവരങ്ങളും kmlww.fb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0468 2320158
അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ അംഗങ്ങളായ തൊഴിലാളികളുടെ ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള മക്കള്‍ക്കും, ആശ്രിതര്‍ക്കും കിലെ ഐഎഎസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷകളുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.പത്തു മാസമാണ് കോഴ്‌സ് കാലാവധി. ക്ലാസ്സുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. താല്പര്യമുള്ളവര്‍ മെയ് 20 ന് അകം അപേക്ഷ സമര്‍പ്പിക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ -7907099629, 0471 2479966, 0471 2309012
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പിഎസ്സി നിയമന അംഗീകാരമുള്ള ഡിസിഎ, പിജി ഡിസിഎ ,ഡാറ്റാ എന്‍ട്രി, ടാലി ആന്‍ഡ് എംഎസ് ഓഫീസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ -0469 2961525,8078140525
എന്‍എഫ്എസ്എ ഗോഡൗണ്‍ ശിലാസ്ഥാപനം മേയ് അഞ്ചിന്
ഗോഡൗണ്‍ വരുന്നത് കോന്നി സിഎഫ്ആര്‍ഡിയില്‍
ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ (എന്‍എഫ്എസ്എ) ഭാഗമായി പത്തനംതിട്ട ജില്ലയിലെ കോന്നി/ കോഴഞ്ചേരി താലൂക്കുകള്‍ക്കായി കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്(സിഎഫ്ആര്‍ഡി) അങ്കണത്തില്‍ നിര്‍മിക്കുന്ന ഗോഡൗണിന്റെ ശിലാസ്ഥാപനം മേയ് അഞ്ചിന് രാവിലെ 10ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സപ്ലൈകോ സിഎംഡി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഒപ്പം പദ്ധതി ജില്ലാതല ഉദ്ഘാടനം മേയ് അഞ്ചിന്
കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിക്കും. റേഷന്‍ കടയില്‍ എത്താന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ഓട്ടോ തൊഴിലാളി കൂട്ടായ്മയുടെ സഹകരണത്തോടെ റേഷന്‍ നേരിട്ടു വീട്ടിലെത്തിച്ചു നല്‍കുന്ന ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയ് അഞ്ചിന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥിയാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കര്‍ഷകര്‍ക്ക് സഹായവുമായി
കൃഷിശ്രീ സെന്റര്‍
ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്റര്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി കേരള കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് പറക്കോട് ബ്ലോക്ക്/അടൂര്‍ മുനിസിപ്പാലിറ്റിക്ക് അനുവദിച്ച കൃഷിശ്രീ സെന്റര്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്ററാണ് ഇത്. യന്ത്രവല്‍കരണം, വിപണനം, ശാസ്ത്രീയ കൃഷി വ്യാപിപ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ കൃഷിശ്രീ സെന്ററില്‍ ലഭ്യമാണ്. കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനും ശാസ്ത്രീയ കൃഷി രീതികളെ കുറിച്ച് മനസിലാക്കുന്നതിനും പരിശീലനം ലഭിച്ച 30 സര്‍വീസ് പ്രൊവൈഡേഴ്സിന്റെ സേവനവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. കൃഷിക്ക് വേണ്ടി സ്ഥലമൊരുക്കല്‍, പവര്‍ സ്‌പ്രേയര്‍ ഉപയോഗിച്ചുള്ള ജൈവ കീടനാശിനി പ്രയോഗം, നെല്‍കൃഷിക്കായി നിലം ഒരുക്കല്‍, നടീല്‍, കള നിയന്ത്രണം എന്നിങ്ങനെ വിവിധ കൃഷി പണികള്‍ യന്ത്ര സഹായത്തോടെ പരിശീലനം ലഭിച്ച സര്‍വീസ് പ്രൊവൈഡേഴ്സില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക ഉല്‍പന്ന വിപണനം, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയുടെ പ്രവര്‍ത്തനവും വരും മാസങ്ങളില്‍ ആരംഭിക്കും.
അപേക്ഷ ക്ഷണിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ് മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ മെയ് എട്ടിന് വൈകുന്നേരം അഞ്ചു വരെ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2222340.
9496042677. ഇ-മെയില്‍- mylapragp@gmail.com.
ക്വട്ടേഷന്‍
2023-24 സാമ്പത്തിക വര്‍ഷം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഉപയോഗത്തിനായി ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്ല് ചെയ്യുന്നതിനും ടോണര്‍ മാറ്റി സ്ഥാപിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപണി കരാറില്‍ ഏര്‍പ്പെടുന്നതിന് അര്‍ഹരായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് എട്ടിന് പകല്‍ മൂന്നുവരെ.
ബയോമെട്രിക് മസ്റ്ററിംഗ്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനുവദിയ്ക്കപ്പെട്ട ഗുണഭോക്താക്കള്‍ 2023 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവിനുളളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക /മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധജനങ്ങള്‍, എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിചേരാന്‍ കഴിയാത്തവര്‍ മെയ് 10 ന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം ഹോം മസ്റ്ററിംഗിന് ക്രമീകരണം ചെയ്യുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കോന്നി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന്
കോന്നി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.